മലയാളികളുടെ പ്രിയ നടനാണ് മോഹൻലാൽ. നാല് പതിറ്റാണ്ടോളമായി സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന അദ്ദേഹം വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ ഈയിടെയായി സിനിമ തെരഞ്ഞെടുക്കുന്നതിലെല്ലാം വലിയ രീതിയിൽ വിമർശനം നേരിടുന്ന നടനാണ് മോഹൻലാൽ.

പഴയ മോഹൻലാലിനെ ഇപ്പോൾ സിനിമകളിൽ കാണാൻ കഴിയുന്നില്ല എന്ന തരത്തിലെല്ലാം അഭിപ്രായങ്ങൾ ഉയർന്നിരുന്നു. എന്നാൽ പഴയ മോഹൻലാലിനെ കാണണം എന്ന് പറയുന്നത് ഒരു തരത്തിൽ അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും മുമ്പ് ചെയ്ത് വെച്ച പോലുള്ള കഥാപാത്രങ്ങൾ അല്ല അദ്ദേഹത്തിന് ഇനി നൽകേണ്ടതെന്നും പൃഥ്വിരാജ് പറഞ്ഞു. ബിഹൈൻഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു താരം.
‘നമുക്കൊരു ഐഡിയ വന്നാൽ നമ്മൾ കരുതും അതൊന്ന് സിനിമയാക്കിയാൽ കൊള്ളാമെന്ന്. അതൊന്ന് എഴുതി കുറച്ച് മുന്നോട്ട് പോവുമ്പോൾ നമുക്ക് തോന്നും ഇത് മോഹൻലാൽ സാറിനെ പോലൊരാൾ ചെയ്താൽ നന്നാവുമെന്ന്.
മോഹൻലാൽ സാർ എന്നൊരു ചിന്ത വന്നാൽ പിന്നീട് ആ കഥയുടെ വർക്ക് എല്ലാം മോഹൻലാൽ എന്ന സ്റ്റാറിനെ ചുറ്റിപറ്റിയായിരിക്കും. പക്ഷെ അത് ഏറെ പ്രയാസമുള്ള കാര്യമാണ്. രജിനിസാർ, കമൽ സാർ, മമ്മൂട്ടി സാർ, മോഹൻലാൽ സാർ ഇവരെ പോലെ ആ ലെവലിലുള്ള വലിയ അഭിനേതാക്കളെ വെച്ചൊരു പടം എടുക്കുക എന്നത് ഇന്ന് ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്.
കാരണം നമ്മൾ ഒരിക്കലും അവർ മുമ്പ് ചെയ്തിട്ടുള്ള തരത്തിലുള്ള വേഷങ്ങൾ തന്നെ അവരെ വെച്ച് ചെയ്യരുത്. മലയാളത്തിൽ തന്നെ ഒരു പൊതു സംസാരമുണ്ട്, ഞങ്ങൾക്ക് പഴയ ലാലേട്ടനെ കാണണം എന്ന്. അത് ശരിക്കും അദ്ദേഹത്തിലെ നടനെ അപമാനിക്കുന്നതിന് തുല്യമാണ്,’പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About Mohanlal