ആ ഷോട്ട് പതിനെട്ട് വട്ടം റീ ടേക്ക് എടുത്തിട്ടും എന്തിനാണെന്ന് ലാലേട്ടൻ ചോദിച്ചില്ല: പൃഥ്വിരാജ്
Entertainment
ആ ഷോട്ട് പതിനെട്ട് വട്ടം റീ ടേക്ക് എടുത്തിട്ടും എന്തിനാണെന്ന് ലാലേട്ടൻ ചോദിച്ചില്ല: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th April 2024, 2:31 pm

മലയാളത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ തുടക്കം മുതലേ വലിയ ഹൈപ്പ് സൃഷ്ടിച്ച മോഹൻലാൽ ചിത്രമായിരുന്നു ലൂസിഫർ. തിയേറ്ററിൽ തകർത്തോടിയ ചിത്രം വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

പിന്നാലെ ചിത്രത്തിന്റെ രണ്ടാംഭാഗമായ എമ്പുരാനും അനൗൺസ്‌ ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മോഹൻലാലിനെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ്. മോഹൻലാൽ കഥാപാത്രത്തെ കുറിച്ച് എപ്പോഴും തന്നോട് ചോദിക്കുമെന്നും ക്യാമറക്ക് മുന്നിൽ മോഹൻലാൽ എപ്പോഴും തന്നെ സാർ എന്നാണ് വിളിക്കാറെന്നും പൃഥ്വി പറഞ്ഞു.

‘വലിയ നടന്മാരെല്ലാം പൂർണമായും അവരെ തന്നെ ഫിലിം മേക്കറിൽ സമർപ്പിക്കുന്നവരാണ്. മോഹൻലാൽ സാർ ഒരു ലെജൻഡാണ്. നമ്മുടെ രാജുത്തുള്ളതിൽ ഫൈനസ്റ്റ് ആക്ടറിൽ ഒരാളാണ് അദ്ദേഹം. ഒരു തിരക്കഥ വായിച്ചാൽ എന്താണ് വേണ്ടതെന്ന് മനസിലാക്കുന്ന നടനാണ് അദ്ദേഹം.

പക്ഷെ അദ്ദേഹം എപ്പോഴും എന്റെ അടുത്തേക്ക് വന്ന് കഥാപാത്രത്തെ കുറിച്ച് ചോദിക്കും. സാർ ഞാൻ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ലാൽ സാർ ചോദിക്കും. നമ്മൾ വെറുതെ ഇരിക്കുന്ന സമയങ്ങളിലും തമാശ പറയുമ്പോഴുമെല്ലാം അദ്ദേഹം എന്നെ മോനേയെന്നാണ് വിളിക്കാറുള്ളത്. പക്ഷെ ക്യാമറക്ക് മുമ്പിലേക്ക് പോവുന്ന നിമിഷം മുതൽ അദ്ദേഹം എന്നെ സാർ എന്നാണ് വിളിക്കുക.

അത് വളരെ നാച്ചുറലായി അദ്ദേഹത്തിന്റെ ഉള്ളിൽ നിന്ന് വരുന്നതാണ്. കാരണം സംവിധായകരെ അത്രയും വലിയ സ്ഥാനത്തിലാണ് അദ്ദേഹം കാണുന്നത്. ഞാൻ ലാലേട്ടനെ വെച്ച് ഒരു ഷോട്ട് പതിനേഴോ പതിനെട്ടോ തവണ റീ ടേക്ക് ചെയ്തിട്ടുണ്ട്.

പക്ഷെ ഒരിക്കൽ പോലും എന്തിനാണ് റീ ടേക്ക് എടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചിട്ടില്ല. ഞാൻ ഇനിയും ഷോട്ട് എടുക്കണമെന്ന് പറഞ്ഞാൽ അദ്ദേഹം ഓക്കേ സാർ എന്നാണ് പറയുക. നമ്മൾ എല്ലാവരും അദ്ദേഹത്തിൽ നിന്ന് പഠിക്കേണ്ട ഒരു പാഠമാണത്,’പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj Talk About Mohanlal