മലയാളം സിനിമ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയില്‍ എത്തി നില്‍ക്കുമ്പോള്‍ അതിന്റെ വിജയത്തെ പറ്റി സംസാരിക്കുകയാണ് പൃഥ്വിരാജ്. ഈ വര്‍ഷം ഇറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായി മാറിയിരിക്കുകയാണ്.
മഞ്ഞുമല്‍ ബോയ്‌സ് മലയാള സിനിയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്നും മഞ്ഞുമ്മല്‍ ബോയ്‌സ് പുറത്തുള്ള ഓഡിയന്‍സിനെ വളരെയധികം ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ടെന്നും പറയുകയാണ് താരം.
മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ഇപ്പോഴത്തെ വളര്‍ച്ചയെ പറ്റിയും സക്‌സസിനെ പറ്റിയും ചോദിച്ചപ്പോള്‍ അതിന് ക്യൂ സ്റ്റുഡിയോയില്‍ മറുപടി പറയുകയായിരുന്നു താരം.
‘മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളത്തില്‍ നിന്ന് ആദ്യമായി 200കോടി എന്ന ബെഞ്ച് മാര്‍ക്ക് ബ്രീച്ച് ചെയ്തു അപ്പോള്‍ ദിസ് ഈസ് ഇറ്റ് എന്നല്ല ചിന്തിക്കേണ്ടത്. എനിക്ക് തോന്നുന്നു മഞ്ഞുമ്മല്‍ ബോയ്‌സ് മലയാള സിനിമ ചരിത്രത്തില്‍ ഡബ്ബ് ചെയ്യാതെ കേരളത്തിന്റെ പുറത്ത് എറ്റവും കൂടുതല്‍ ഇന്‍ഫ്‌ളുവന്‍സ് സാധിച്ചിട്ടുള്ള സിനിമയാണ്. മഞ്ഞുമല്‍ ബോയ്‌സ് ഇപ്പോള്‍ നമുക്ക് മുന്നില്‍ തുറന്ന് തന്ന വലിയൊരു റവന്യൂ ഉണ്ട്. ഇനി അതിനെ നമ്മള്‍ കൃത്യമായി പ്രയോജനപ്പെടുത്തുക എന്നതാണ്’.
ആടുജീവിതം സിനിമയുടെ കളക്ഷന്‍ കൂടിയതിനു പിറകില്‍ മഞ്ഞുമ്മല്‍ ബോയ്‌സും പ്രേമലുവും ആണെന്നും, ഈ ചിത്രങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ വിജയിച്ചതും ആടുജീവിതത്തിന് ഗുണകരമായിരുന്നെന്നും പറയുകയാണ് താരം.
ഇപ്പോള്‍ ആടുജീവിതം എന്ന സിനിമക്ക് തമിഴ്‌നാട്ടില്‍ നിന്ന് കിട്ടിയ കളക്ഷന്റെ വലിയൊരു കാരണം, തൊട്ട് മുന്നെ ഇറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സിനും, പ്രേമലുവിനും, ഭ്രമയുഗത്തിനും കിട്ടിയ അക്‌സെപ്റ്റന്‍സ് തന്നെയാണ്. ഇതുകൊണ്ട് തന്നെയാണ് ആടുജീവിതത്തിന്റെ പ്രോമോഷന്‍ സമയത്ത് അവരോടൊക്കെ ഞാന്‍ നന്ദി പറയേണ്ടതാണെന്ന് പറഞ്ഞത്’ പൃഥ്വി പറഞ്ഞു.
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ4 എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായി നിര്‍മിക്കുന്ന ചിത്രം മെയ് 16ന് റിലീസിനൊരുങ്ങുകയാണ്. ബേസില്‍ ജോസഫ്, നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍.
Content Highlight: Prithviraj Talk About Manjummal Boys Movie