| Thursday, 30th May 2024, 8:06 am

പലയിടത്തും തിയേറ്റർ അടഞ്ഞു കിടന്ന സങ്കീർണമായ സമയത്ത് റിലീസായി സൂപ്പർ ഹിറ്റായ ചിത്രമാണത്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഹൃദയം. തിയേറ്ററിൽ വലിയ വിജയമായ ചിത്രം കൊവിഡ് നിയന്ത്രണങ്ങളോടെ തിയേറ്ററിൽ എത്തിയ ആദ്യ ചിത്രമായിരുന്നു.

എന്നിട്ട് പോലും 50 കോടിക്ക് മുകളിൽ ചിത്രം കളക്ഷൻ നേടുകയും വലിയ വിജയം ആവുകയും ചെയ്തു. ഹൃദയത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ പൃഥ്വിരാജ്.

ആളുകൾ തിയേറ്ററിൽ പോയില്ല എന്ന് അവസ്ഥയായിരുന്നെങ്കിൽ ഭീഷ്മ പർവ്വവും ഹൃദയവുമൊന്നും വലിയ വിജയമാവില്ലെന്നും നല്ല സിനിമകൾ വന്നാൽ ആളുകളുടെ ഏതു സാഹചര്യത്തിലാണെങ്കിലും തിയേറ്ററിലേക്ക് വരുമെന്നും പൃഥ്വിരാജ് പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു താരം.

‘സിനിമകളൊക്കെ എത്ര കളക്റ്റ് ചെയ്യുന്നു എന്നുള്ളതല്ല. ആളുകൾക്ക് തിയേറ്ററിൽ ചെന്ന് സിനിമ കാണണം. നമ്മൾ മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ ആളുകൾ തിയേറ്ററിൽ പോവില്ല എന്ന അവസ്ഥ ആയിരുന്നെങ്കിൽ ഭീഷ്മ പർവ്വവും ഹൃദയവുമൊന്നും സംഭവിക്കില്ല.

രണ്ടും സൂപ്പർ ഹിറ്റ് സിനിമകളാണ്. ഹൃദയത്തെ കുറിച്ച് പറയുകയാണെങ്കിൽ ഓമിക്രോൺ വേവിന്റെ വലിയൊരു സമയത്താണ് അത് തിയേറ്ററിലേക്ക് വരുന്നത്. മറ്റെല്ലാ സിനിമയും അന്ന് റിലീസ് മാറ്റി വെച്ചിരുന്നു.

വളരെ സങ്കീർണമായ അവസ്ഥയിൽ തിയേറ്ററിൽ റിലീസ് ചെയ്യുകയും 50 ശതമാനം ഒക്വപ്പെൻസിയിൽ തിയേറ്ററിൽ പ്രവർത്തിക്കുകയും അതിന്റെയിടയിൽ തന്നെ പല ജില്ലകളിലും തിയേറ്ററുകൾ അടച്ചിടുകയുമെല്ലാം ചെയ്തിരുന്നു.

അതിന്റെ ഇടയിലാണ് ഇത്രയും കളക്ഷൻ വന്നത്. അപ്പോൾ നല്ല സിനിമകൾ വന്നാൽ ആളുകൾ തിയേറ്ററിൽ പോവുന്നുണ്ട്. നല്ല സിനിമകൾ വരണം,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj Talk About Hridhayam Movie

We use cookies to give you the best possible experience. Learn more