നടൻ, സംവിധായകൻ, ഗായകൻ, നിർമാതാവ് തുടങ്ങി എല്ലാ മേഖലയിലും കൈ വെച്ചിട്ടുള്ള വ്യക്തിയാണ് പൃഥ്വിരാജ്. ഈയിടെ താരത്തിന്റെ ഒരു പഴയ ഇന്റർവ്യൂവും വലിയ രീതിയിൽ ചർച്ചയായിരുന്നു. ഒരു 10 വർഷം കഴിഞ്ഞാൽ താൻ എവിടെയായിരിക്കും എന്ന് പറയുന്ന ആ അഭിമുഖത്തിൽ പൃഥ്വി പറഞ്ഞതെല്ലാം ഇന്ന് പ്രാവർത്തികമാക്കി കഴിഞ്ഞു.
എന്നാൽ ഒരു ലക്ഷ്യത്തിലേക്ക് എത്തിപ്പെടുന്നതല്ല മറിച്ച് അവിടെ നിലനിന്ന് മുന്നോട്ടു പോകുന്നതാണ് ഏറ്റവും കഠിനമെന്ന് പൃഥ്വിരാജ് പറയുന്നു.
തന്റെ ഹാർഡ് വർക്ക് കൊണ്ടാണ് പൃഥ്വി ഈ നിലയിൽ എത്തിയത്. എന്നാൽ ദുൽഖർ സൽമാനും ഫഹദ് ഫാസിലുമെല്ലാം തന്നെ പോലെ ഹാർഡ് വർക്ക് ചെയ്യുന്നവരാണെന്നും അതവർ പുറത്ത് കാണിക്കാത്തത് കൊണ്ടാണെന്ന് പൃഥ്വിരാജ് പറയുന്നു. എഡിറ്റോറിയലിനോട് സംസാരിക്കുകയായിരുന്നു താരം
‘എന്റെ സുഹൃത്താണ് ദുൽഖർ സൽമാൻ. ദുൽഖറിന് വേഫറർ ഫിലിംസിനെ കുറിച്ചും എങ്ങനെ മുമ്പോട്ട് പോകണം എന്നതിനെക്കുറിച്ചും, എങ്ങനെയുള്ള സിനിമകൾ
ചെയ്യണമെന്നതിനെക്കുറിച്ചുമെല്ലാ നല്ല വിഷനുള്ള ഒരു ചെറുപ്പക്കാരനാണ്.
ദുൽഖർ അതിനായി നന്നായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ട്. ഒരുപക്ഷെ പുറമേ അതുകാണുന്നുണ്ടാവില്ല.
അതുപോലെ തന്നെയാണ് ഷാനുവും( ഫഹദ് ഫാസിൽ). എനിക്ക് പരിചയമുള്ള ആളുകളെ കുറിച്ചാണ് ഞാൻ പറയുന്നത്. ഞാൻ മാത്രമൊന്നുമല്ല ഹാർഡ് വർക്കിങ്. അന്നു പറഞ്ഞ കാര്യങ്ങളിലേക്ക് എത്തിപ്പെടാൻ ഞാൻ ഭയങ്കരമായിട്ട് പരിശ്രമിച്ചു. എന്റെ പരിശ്രമങ്ങൾക്ക് എനിക്കൊരു റിവാർഡ് കിട്ടി എന്നുമാത്രമേയുള്ളൂ.
എത്തിപ്പെടണം എന്ന് ആഗ്രഹിക്കുന്ന സ്ഥലത്ത് എത്തിപ്പെടുന്നതല്ല ഏറ്റവും കഠിനം. സത്യത്തിൽ അതാണ് ഏറ്റവും എളുപ്പം.
എത്തിപ്പെട്ട സ്ഥലത്ത് നിലനിൽക്കാനും. അവിടെ നിന്നുകൊണ്ട് മുന്നോട്ട് പോകാനുമാണ് ശരിക്കും ബുദ്ധിമുട്ട്. ബുദ്ധിമുട്ട് ഞാൻ ഇനിയും നേരിടാൻ പോകുന്നതേയുള്ളൂ,’പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About Hard Work Of Fahad Fazil And Dulqure Salman