എമ്പുരാനിൽ മറ്റൊരു ലോകം കൂടിയുണ്ട്, അത് ആ രീതിയിൽ ഷൂട്ട്‌ ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു: പൃഥ്വിരാജ്
Entertainment
എമ്പുരാനിൽ മറ്റൊരു ലോകം കൂടിയുണ്ട്, അത് ആ രീതിയിൽ ഷൂട്ട്‌ ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th June 2024, 11:32 am

മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.

പ്രഖ്യാപനം മുതൽ തന്നെ ഹൈപ്പിന്റെ കൊടുമുടിയിൽ കയറിയ ചിത്രം ബോക്സ്‌ ഓഫീസിൽ വമ്പൻ വിജയം നേടുകയായിരുന്നു. 2019 ൽ ഇറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അന്ന് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചതോടെ വീണ്ടും ആരാധകർ ആവേശത്തിലായി. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്.

തന്റെ കരിയറിൽ ഒന്നര വർഷത്തോളം ഒരു സിനിമയുടെ ലൊക്കേഷന് വേണ്ടി നടന്നത് എമ്പുരാന് വേണ്ടിയാണെന്നും എമ്പുരാൻ മറ്റൊരു ലോകം തന്നെയാണെന്നും പൃഥ്വിരാജ് പറയുന്നു. ലൂസിഫറിലെ ചില ലൊക്കേഷനുകൾ എമ്പുരാനിൽ ഉണ്ടെന്നും പൃഥ്വി ദി ക്യൂ സ്റ്റുഡിയോട് പറഞ്ഞു.

‘എമ്പുരാനിലും എറണാകുളവും തിരുവനന്തപുരവും വണ്ടിപെരിയാറുമൊക്കെയുണ്ട്. പക്ഷെ എമ്പുരാനിൽ മറ്റൊരു ലോകം കൂടിയുണ്ട്. എന്റെ ഒരു ഫ്രാഞ്ചയിസിയുടെ രണ്ടാംഭാഗം എന്ന നിലയ്ക്ക് മറ്റൊരു ലോകം കൂടിയുണ്ട്.

എപ്പോഴും നമ്മുടെ ഇന്ത്യൻ സിനിമകളിൽ അത്തരം കാര്യങ്ങൾ നമ്മൾ കൺസീവ് ചെയ്യാൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ നമുക്കതിന്റെ ഒരു റിയൽ സാധനത്തിലേക്ക് എത്താൻ കഴിയാറില്ല.

എന്നാൽ എമ്പുരാനിൽ അങ്ങനെയുള്ള കാര്യങ്ങൾ റിയൽ ലൊക്കേഷനിൽ ചെന്ന് റിയലായി ഷൂട്ട്‌ ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്റെ കരിയറിൽ ലൊക്കേഷൻ കണ്ട് പിടിക്കുന്ന കർത്തവ്യം ഒരു ഒന്നര വർഷകാലം നീണ്ടു നിന്നൊരു സിനിമ വേറേ ഉണ്ടായിട്ടില്ല,’പൃഥ്വിരാജ് പറയുന്നു.

 

Content Highlight: Prithviraj Talk About Empuran Movie Locations