പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ജി.ആർ ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയൻ നമ്പ്യാർ ആണ്.
പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ജി.ആർ ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയൻ നമ്പ്യാർ ആണ്.
കുറച്ച് നാൾ മുമ്പ് വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടയിൽ പൃഥ്വിരാജിന് പരിക്ക് പറ്റിയത് വലിയ വാർത്തയായിരുന്നു. പിന്നീട് ഒരു അപ്ഡേഷനും ചിത്രത്തിന്റെതായി പുറത്ത് വന്നിരുന്നില്ല.
എന്നാൽ ചിത്രത്തിൽ ഇനിയും ആക്ഷൻ സീക്വൻസുകൾ ബാക്കിയുണ്ടെന്നും താൻ ഇപ്പോൾ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിംങ് തിരക്കിലാണെന്നും പൃഥ്വി പറയുന്നു.
എമ്പുരാനിലും കുറച്ച് ആക്ഷൻ സീനുകൾ ഷൂട്ട് ചെയ്യാനുണ്ടെന്നും അതിന് ശേഷമേ വിലായത്ത് ബുദ്ധയിൽ ജോയിൻ ചെയ്യാൻ കഴിയുള്ളുവെന്നും താരം പറഞ്ഞു.
‘വിലായത്ത് ബുദ്ധയിൽ ഇനി ബാക്കിയുള്ളത് കുറച്ച് ആക്ഷൻ സീക്വൻസുകളാണ്. അതുകൊണ്ടാണ് പരിക്കിന് ശേഷം ആ സിനിമ നിർത്തി വെച്ചത്.
അതിന് ശേഷമാണ് എമ്പുരാൻ തുടങ്ങിയത്. എമ്പുരാനിലെ ബാക്കി ഭാഗങ്ങളൊക്കെ തീർത്തിട്ട് അതിൽ കുറച്ച് ആക്ഷൻ സീനുകൾ ഷൂട്ട് ചെയ്യാനുണ്ട്. അതാണ് ഞാൻ ആദ്യം ഷൂട്ട് ചെയ്യാൻ പോവുന്നത്. അതിന് ശേഷമാണ് ഞാൻ വിലായത്ത് ബുദ്ധയിൽ ജോയിൻ ചെയ്തിട്ട് ആ ചിത്രം പൂർത്തിയാക്കുക,’പൃഥ്വിരാജ്.
അതേസമയം ബിഗ് ബജറ്റ് ചിത്രമായാണ് എമ്പുരാൻ ഒരുങ്ങുന്നത്. ഇനിയും കൂടതൽ വിവരങ്ങൾ പുറത്ത് വിടാത്ത എമ്പുരാൻ മുരളി ഗോപിയുടെ തിരക്കഥയിലാണ് ഒരുങ്ങുന്നത്. പാൻ ഇന്ത്യൻ റിലീസായാവും
Content Highlight: Prithviraj Talk About Empuran And Vilayath Buddha