മലയാളികളുടെ ഇഷ്ട നടനാണ് പൃഥ്വിരാജ്. കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം ഇന്നൊരു പാൻ ഇന്ത്യൻ ഹീറോയായി മാറി കൊണ്ടിരിക്കുകയാണ്.
മലയാളികളുടെ ഇഷ്ട നടനാണ് പൃഥ്വിരാജ്. കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം ഇന്നൊരു പാൻ ഇന്ത്യൻ ഹീറോയായി മാറി കൊണ്ടിരിക്കുകയാണ്.
ചെയ്യുന്ന സിനിമകളിൽ എപ്പോഴും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അഭിനയത്തിന് പുറമേ സംവിധായകനായും തിളങ്ങാൻ പൃഥ്വിരാജിന് കഴിഞ്ഞിട്ടുണ്ട്.
മലയാളത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങളിൽ ഒന്നായ ലൂസിഫർ എന്ന മോഹൻലാൽ ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജ് ആണ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പണിപുരയിലാണ് താരമിപ്പോൾ.
ഈയിടെ കണ്ടിട്ട് തന്നെ അത്ഭുതപ്പെടുത്തിയ ഒരു സിനിമയെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്.
ലോക സിനിമകൾ കാണുന്നത് നല്ലതാണെന്നും എല്ലാ ഭാഗത്തും മികച്ച സിനിമകൾ ഇറങ്ങുന്നുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. അധീനയെന്ന ഒരു ഫ്രഞ്ച് സിനിമ കണ്ട് താൻ അത്ഭുതപ്പെട്ടെന്നും അങ്ങനെയുള്ള സിനിമകൾ കാണണമെന്നും താരം പറഞ്ഞു.
‘ലോക സിനിമകൾ കാണാൻ പറ്റിയാൽ കാണുന്നതൊക്കെ നല്ലതാണ്. എല്ലായിടത്തും ആളുകൾ മികച്ച സിനിമകൾ ഉണ്ടാക്കുന്നുണ്ട്. മികച്ച വർക്കുകൾ പുറത്തിറങ്ങുന്നുണ്ട്.
ഞാൻ ഈയിടെയാണ് അധീന എന്ന ഒരു സിനിമ കാണുന്നത്. ഞാൻ തരിച്ചിരുന്നു പോയി. എന്തൊരു പടമാണത്. ഒരു ഫ്രഞ്ച് സിനിമയാണ്. നെറ്റ്ഫ്ലിക്സിലുണ്ട് എല്ലാവരും കാണണം. എന്നോട് ആ സിനിമയെ കുറിച്ച് പറയുന്നത് മറ്റൊരാളാണ്. ഔട്ട്സ്റ്റാൻഡിങ് പീസ് ഓഫ് സിനിമയാണത്. അത് കാണുന്നത് നല്ലതാണ്. അത് കണ്ടിട്ട് പക്ഷെ അത് പോലൊരു സിനിമ എടുക്കാൻ നിൽക്കരുത്,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About A French Movie