കാലങ്ങളായി മലയാളം സിനിമയിൽ നിറഞ്ഞുനിൽക്കുന്ന ഏറെ ആരാധകരുള്ള താരമാണ് പൃഥ്വിരാജ്. ഇന്ന് ഒരു പാൻ ഇന്ത്യൻ താരം കൂടിയാണ് പൃഥ്വിരാജ്. ബേസിൽ ജോസഫും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രമാണ് ഉടനെ റിലീസാവാനുള്ള പൃഥ്വിരാജ് ചിത്രം.
തന്റെ കരിയറിൽ മുടങ്ങിപ്പോയ ഒരു ചിത്രത്തെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ്. മമ്മൂട്ടിയുടെ വില്ലനായി അമൽ നീരദിന്റെ സംവിധാനത്തിൽ ‘അരിവാൾ ചുറ്റിക നക്ഷത്രം’ എന്ന ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാൽ പല കാരണങ്ങളാൽ സിനിമ മുടങ്ങി പോയെന്നും താരം പറയുന്നു.
തനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ സബ്ജെക്ട് ആയിരുന്നു അതെന്നും എന്നാൽ മറ്റ് ചില സിനിമകളിൽ ആ പശ്ചാത്തലം വന്നതിനാൽ ഇനിയത് സംഭവിക്കില്ലെന്നും പൃഥ്വി പറഞ്ഞു. സ്കൈ ലാർക്ക് എന്റർടൈൻമെന്റിനോട് സംസാരിക്കുകയായിരുന്നു താരം.
‘ആ സിനിമ ഇനി നടക്കുമെന്ന് തോന്നുന്നില്ല. എനിക്ക് ഭയങ്കര ഇന്ട്രെസ്റ്റിങ് ആയിട്ടുള്ള ഒരു ചിത്രമായിരുന്നു അത്. അതിന്റെ പശ്ചാത്തലവും കഥയുടെ പരിസരവുമെല്ലാം എനിക്ക് നന്നായി വർക്ക് ആയ ഒന്നായിരുന്നു.
കമ്മ്യൂണിസ്റ്റ് പശ്ചാത്തലമൊന്നുമല്ല. കുറച്ചൂകൂടെ ഇൻഡിപെൻഡൻഡ് സമയത്തുള്ള കഥയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇവിടുത്തെ ഒരു ഹിൽ സ്റ്റേഷനിൽ, ഒരു മലയോര പ്രദേശത്ത് നടക്കുന്ന കഥയായായിരുന്നു അത്.
അതിന്റെ പശ്ചാത്തലവും കഥയിലെ ഭാഗങ്ങളുമെല്ലാം മറ്റ് പല സിനിമകളിലും വന്ന് കഴിഞ്ഞു. ഇനി ആ സിനിമ സംഭവിക്കില്ല,’പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talk About A Dropped Project With Mammootty And Amal Neerad