Malayalam Cinema
ചരിത്രം സൃഷ്ടിക്കാന്‍ പൃഥ്വി; ഇന്ത്യയിലാദ്യമായി പൂര്‍ണ്ണമായി വിര്‍ച്വലില്‍ സിനിമ ഒരുങ്ങുന്നു; നായകനായും നിര്‍മ്മാതാവായും പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Aug 17, 05:33 am
Monday, 17th August 2020, 11:03 am

കൊച്ചി: പൃഥ്വിരാജിന്റെ നിര്‍മ്മാണത്തില്‍ പൂര്‍ണ്ണമായും വിര്‍ച്വല്‍ രീതിയില്‍ ഒരു സിനിമ ഒരുങ്ങുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പൂര്‍ണ്ണമായി വിര്‍ച്വലില്‍ ഒരു സിനിമ നിര്‍മ്മിക്കുന്നത്.

സിനിമയുടെ മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും. പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രയിംസും ചേര്‍ന്നാണ് നിര്‍മ്മാണം.

ഗോകുല്‍ രാജ് ഭാസ്‌കര്‍ ആണ് ആശയവും സംവിധാനവും. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്.


മാറുന്ന കാലത്തിനനുസരിച്ച് മാറുന്ന സിനിമ എന്ന ആശയം മുന്‍നിര്‍ത്തിക്കൊണ്ടാണ് പൃഥ്വിരാജ് ഈ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.

ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ‘9’, ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങളാണ് ഇതിനുമുന്‍പ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിട്ടുള്ളത്. ഇരു ചിത്രങ്ങളിലും നായകനും പൃഥ്വിരാജ് ആയിരുന്നു.

അതേസമയം ബ്ലെസ്സിയുടെ ആടുജീവിതമാണ് നിലവില്‍ പ്രൊഡക്ഷനിലുള്ള പൃഥ്വിരാജ് ചിത്രം. ഒരു ഷെഡ്യൂള്‍ കൂടി അവശേഷിക്കുന്ന ആടുജീവിതത്തിന് ജോര്‍ദ്ദാനിലും സഹാറ മരുഭൂമിയിലും ചിത്രീകരണം ബാക്കിയുണ്ട്. ബെന്യാമിന്റെ പ്രശസ്ത നോവലാണ് ബ്ലെസ്സി സിനിമയാക്കുന്നത്.

ആഷിഖ് അബുവിന്റെ വാരിയംകുന്നനും പൃഥ്വിരാജിന്റേതായി അടുത്ത് പ്രതീക്ഷിക്കുന്ന സിനിമയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prithviraj Sukumaran Virtual Cinema Magic Frames