| Thursday, 3rd June 2021, 12:45 pm

'777 ചാര്‍ളി'യുടെ മലയാള പതിപ്പിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ.ജി.എഫിന് ശേഷം, രക്ഷിത് ഷെട്ടി ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്ത് പൃഥ്വിരാജ്. കന്നട സൂപ്പര്‍ താരം രക്ഷിത് ഷെട്ടിയുടെ ‘777 ചാര്‍ളി’ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് തിയ്യേറ്ററുകളിലെത്തിക്കുക.

മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി, മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ‘ചിത്രത്തില്‍’ വിനീത് ശ്രീനിവാസന്‍ മലയാളഗാനം ആലപിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ജൂണ്‍ 6-ന് അഞ്ചു ഭാഷകളിലായി റിലീസ് ചെയ്യും.

ഏകാന്തതയില്‍ തളച്ചിടപ്പെട്ട നായകന്റെ ജീവിതത്തിലേയ്ക്ക് വികൃതിയായ ഒരു നായ കടന്നു വരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രം. രക്ഷിത് ഷെട്ടിയും സംഗീത ശൃംഗേരിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ്.ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ടീസര്‍ സോങ്ങ് ആലപിച്ചിരിക്കുന്നത്. മലയാളിയായ നോബിന്‍ പോളാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായാഗ്രഹണം, അരവിന്ദ് എസ്. കശ്യപ്, എഡിറ്റിംഗ്, പ്രതീക് ഷെട്ടി, സംഭാഷണം, കിരണ്‍രാജ് കെ, രാജ് ബി. ഷെട്ടി, അഭിജിത്ത് മഹേഷ്, പ്രൊഡക്ഷന്‍ മാനേജര്‍, ശശിധര ബി, രാജേഷ് കെ.എസ്.

വരികള്‍: മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചന്‍, അഖില്‍ എം ബോസ്, ആദി, കോസ്റ്റ്യൂം ഡിസൈനര്‍: പ്രഗതി ഋഷബ് ഷെട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഉല്ലാസ് ഹൈദര്‍, സ്റ്റണ്ട്: വിക്രം മോര്‍, സൗണ്ട് ഡിസൈന്‍, എം,ആര്‍ രാജാകൃഷ്ണന്‍, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍, കൃഷ്ണ ബാനര്‍ജി, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ്, ബിനയ് ഖാന്‍ഡല്‍വാല്‍, സുധീ ഡി,

കളറിസ്റ്റ്: രമേശ് സി പി, സൗണ്ട് ഇഫക്ട്‌സ്: ഒലി സൗണ്ട് ലാബ്‌സ്, ഓണ്‍ലൈന്‍ എഡിറ്റര്‍: രക്ഷിത് കൗപ്പ്, ഡയറക്ഷന്‍ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാര്‍ത്തിക് വട്ടികുട്ടി, ദാമിനി ധന്‍രാജ്, പ്രസാദ് കാന്തീരവ, നിതിന്‍ രാമചന്ദ്ര, രക്ഷിത് കൗപ്പ്, പി ആര്‍ ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ് എന്നിവര്‍ നിര്‍വഹിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Prithviraj Sukumaran to present Rakshit Shetty’s 777 Charlie in Malayalam

We use cookies to give you the best possible experience. Learn more