ഒരു സിനിമയുടെ ഒട്ടും ഗ്ലാമറസ് അല്ലാത്ത ഭാഗമാണ് സുപ്രിയ ചെയ്യുന്നതെന്നും അതില്‍ ചെയ്യാന്‍ രസമുള്ള ഭാഗം താനാണ് ചെയ്യുന്നതെന്നും പൃഥ്വിരാജ്. ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപെട്ട് മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.
സുപ്രിയ എന്ന പ്രൊഡ്യൂസറെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്. കമ്പനി ലാഭത്തിലാണ് അപ്പോള്‍ നല്ല പ്രൊഡ്യുസര്‍ ആവുമല്ലോ എന്ന് തമാശ രൂപേണയാണ് പൃഥ്വിയുടെ മറുപടി.
‘ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യുന്നതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ എന്നുവെച്ചാല്‍ ഒട്ടും ഗ്ലാമറസ് അല്ലാത്ത വശമാണ്. അതിനകത്ത് ഏറ്റവും ചെയ്യാന്‍ രസമുള്ള ഭാഗമാണ് ഞാന്‍ ചെയ്യുന്നത്. അതായത് ക്രിയേറ്റീവായിട്ടുള്ള, ഇന്ന സ്‌ക്രിപ്റ്റ് ചെയ്യാം എന്ന് തീരുമാനിക്കല്‍ അല്ലെങ്കില്‍ ആ സ്‌ക്രിപ്റ്റിലേക്ക് അത്തരം ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍സ് കൊടുക്കുക എന്നതൊക്കെയാണ് എന്‍ജോയ് ചെയ്ത് ചെയ്യാന്‍ പറ്റുക.
അതില്‍ ഒട്ടും എന്‍ജോയ്മെന്റില്‍ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളാണ് ഒരു പ്രൊഡക്ഷന്‍ സസ്‌റ്റൈന്‍ ചെയ്തു പോവാന്‍ ഏറ്റവും പ്രധാനം. കൃത്യമായ ഫിനാന്‍ഷ്യല്‍ ഡിസിപ്ലീന്‍ മെയ്‌ന്റെന്‍ ചെയ്യുക, പൈസ മുടക്കേണ്ടയിടത്ത് പൈസ മുടക്കുക, അല്ലാത്തയിടത്ത് പൈസ സേവ് ചെയ്യുക. അത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ കാര്യത്തില്‍ സുപ്രിയയാണ് ചെയ്യുന്നത്. സുപ്രിയക്കൊപ്പം എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ ഹാരിസും ഉണ്ട്,’ പൃഥ്വി പറഞ്ഞു.
‘ഈ സിനിമയെ സംബന്ധിച്ചിടത്തോളം ഇ-ഫോര്‍ എന്റര്‍ടെയ്ന്‍മെന്റെ കോ പ്രൊഡ്യൂസര്‍സ് ആണ്. അവര്‍ ഇന്‍ഡസ്ട്രിയിലെ ലീഡിങ് ബാനര്‍സില്‍ ഒന്നും വളരെ എക്സ്പീരിയന്‍സ്ട് ആയിട്ടുള്ള പ്രൊഡ്യുസര്‍സ് ആണ്. മൂന്നാമത്തെ സിനിമയാണ് ഞങ്ങള്‍ ഒരുമിച്ച് ചെയ്യുന്നത്.
ആദ്യം എസ്ര, ഭ്രമം ഇപ്പോള്‍ ഗുരുവായൂരമ്പല നടയില്‍. ഭ്രമം കഴിഞ്ഞ സമയത്ത് തന്നെ ഞങ്ങള്‍ തീരുമാനിച്ചതാണ് ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍. ഈ സിനിമ റിലീസായി അതിന്റെ റിസള്‍ട്ട് എന്ത് തന്നെയായാലും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ-ഫോര്‍ എന്റര്‍ടെയ്ന്‍മെന്റെസും ഇനിയും ഒരുമിച്ച് സിനിമകള്‍ ചെയ്യും,’ താരം കൂട്ടിചേര്‍ത്തു.
Content Highlight: Prithviraj Sukumaran Talks About Supriya Menon