2012ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രമാണ് അയാളും ഞാനും തമ്മില്‍. പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍, സംവൃത സുനില്‍, റിമ കല്ലിങ്കല്‍, നരേന്‍, രമ്യ നമ്പീശന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് വലിയ നിരൂപക പ്രശംസ നേടിയിരുന്നു.
ഇപ്പോള്‍ സുപ്രിയക്ക് തന്റെ സിനിമകളില്‍ ഏറ്റവും ഇഷ്ടമുള്ളത് അയാളും ഞാനും തമ്മിലാണെന്ന് പറയുകയാണ് പൃഥ്വിരാജ്. ഇഷ്ടം കുറഞ്ഞ സിനിമ ചോദിച്ചാല്‍ അതിന്റെ ഒരു വലിയ ലിസ്റ്റ് തന്നെയുണ്ടാകുമെന്നും താരം പറയുന്നു.
ആടുജീവിതം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ഒരു സിനിമ നല്ലതല്ലെങ്കില്‍ അത് നന്നായില്ലെന്ന് സുപ്രിയ തുറന്ന് പറയുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘സുപ്രിയക്ക് എന്റെ സിനിമകളില്‍ ഏറ്റവും ഇഷ്ടം അയാളും ഞാനും തമ്മിലാണ്. ഇഷ്ടം കുറഞ്ഞ സിനിമ ചോദിച്ചാല്‍ അതിന്റെ ഒരു വലിയ ലിസ്റ്റ് തന്നെയുണ്ടാകും. ഒരു സിനിമ നല്ലതല്ലെങ്കില്‍ അത് നന്നായില്ലെന്ന് സുപ്രിയ പറഞ്ഞിരിക്കും,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
തമിഴിലെ മുന്‍നിര നടന്മാരെ വെച്ച് സിനിമ ചെയ്യുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും ഏത് ഴോണറാകും നല്‍കുക എന്ന ചോദ്യത്തിനും പൃഥ്വിരാജ് അഭിമുഖത്തില്‍ മറുപടി പറഞ്ഞു.
‘കമല്‍ സാറിനെ നായകനാക്കുമ്പോള്‍ അത് ഒരു ഡ്രാമ ഴോണറില്‍ വരുന്ന ചിത്രമാകും. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ലോകത്തിലെ ഏറ്റവും ഡ്രമാറ്റിക്കായ നടന്മാരില്‍ ഒരാളാണ് അദ്ദേഹം.
ഒരു ലവ് സ്റ്റോറി സംവിധാനം ചെയ്യണമെങ്കില്‍ മികച്ച ഒരു നടനെ ആവശ്യമാണ്. എന്നെ സംബന്ധിച്ച് സൂര്യ എന്ന നടന്‍ ഇന്ത്യയില്‍ തന്നെ വളരെ ഭംഗിയായി റൊമാന്‍സ് ചെയ്യാന്‍ കഴിയുന്ന നടന്മാരില്‍ ഒരാളാണ്. ഒരു മെച്വര്‍ ആയ മികച്ച ഒരു ലവ് സ്റ്റോറി സൂര്യയെ വെച്ച് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
Content Highlight: Prithviraj Sukumaran Talks About Supriya