'ഒരു മോശം സിനിമയെ ഡയറക്ഷനിലൂടെ രക്ഷിക്കാന്‍ കഴിയില്ല, എന്നാല്‍...' ആ സംവിധായകനെ കുറിച്ച് പൃഥ്വിരാജ്
Film News
'ഒരു മോശം സിനിമയെ ഡയറക്ഷനിലൂടെ രക്ഷിക്കാന്‍ കഴിയില്ല, എന്നാല്‍...' ആ സംവിധായകനെ കുറിച്ച് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th January 2024, 6:46 pm

ഒരു ചിത്രത്തിന്റെ ബജറ്റും സ്‌കേലുമൊക്ക സെക്കന്ററിയായ കാര്യമാണെന്നും ഏറ്റവും പ്രധാനപെട്ട കാര്യം അതിന്റെ സ്‌ക്രിപ്റ്റാണെന്നും നടന്‍ പൃഥ്വിരാജ് സുകുമാരന്‍.

മലയാളത്തിലാണെങ്കിലും തെലുങ്ക്, കന്നട, ഹിന്ദി അങ്ങനെയുള്ള ഏത് ഭാഷയിലാണെങ്കിലും സ്‌ക്രിപ്റ്റിന് തന്നെയാണ് പ്രാധാന്യമെന്നും താരം പറഞ്ഞു.

ഒരിക്കലും ഒരു മോശം സ്‌ക്രിപ്റ്റ് ഉപയോഗിച്ച് നല്ല സിനിമ സംവിധാനം ചെയ്യാന്‍ കഴിയില്ലെന്നും എന്നാല്‍ ഒരു നല്ല സ്‌ക്രിപ്റ്റ് വെച്ച് മികച്ച സിനിമയുണ്ടാക്കാന്‍ സാധിക്കുമെന്നും പൃഥ്വിരാജ് പറയുന്നു. മോശം സിനിമയെ ഒരാളുടെ സംവിധാനത്തിലൂടെ രക്ഷിക്കാന്‍ സാധിക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

സലാര്‍ സിനിമയുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഈ കാര്യം പറഞ്ഞത്.

സലാറിന്റെ സംവിധായകന്‍ പ്രശാന്ത് നീലാകും ഈ കാര്യം ആദ്യം ആക്‌സെപ്റ്റ് ചെയ്ത ആളെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

‘ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുവരെ ഭാഗമായ സിനിമകളില്‍ ഏറ്റവും വലിയ സിനിമ സലാര്‍ തന്നെയാണ്. ഒരു ചിത്രത്തിന്റെ ബജറ്റും സ്‌കേലുമൊക്ക സെക്കന്ററിയായ കാര്യമാണ്.

സിനിമയുടെ ഏറ്റവും പ്രധാനപെട്ട കാര്യം മറ്റൊന്നാണ്. ആ സിനിമയുടെ എഴുത്ത്. അത് മലയാളത്തിലാണെങ്കിലും തെലുങ്ക്, കന്നട, ഹിന്ദി അങ്ങനെയുള്ള ഏത് ഭാഷയിലാണെങ്കിലും അത് തന്നെയാണ്.

നിങ്ങള്‍ക്ക് ഒരിക്കലും ഒരു മോശം സ്‌ക്രിപ്റ്റ് വെച്ച് നല്ല സിനിമ സംവിധാനം ചെയ്യാന്‍ കഴിയില്ല. എന്നാല്‍ നിങ്ങള്‍ക്ക് ഒരു നല്ല സ്‌ക്രിപ്റ്റ് വെച്ച് മികച്ച സിനിമയുണ്ടാക്കാന്‍ സാധിക്കും.

അതേസമയം നിങ്ങള്‍ക്ക് ഒരു മോശം സിനിമയെ നിങ്ങളുടെ സംവിധാനത്തിലൂടെ രക്ഷിക്കാനും കഴിയില്ല. പ്രശാന്ത് ആകും ഈ കാര്യം ആദ്യം ആക്‌സെപ്റ്റ് ചെയ്ത ആള്‍,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.


Content Highlight: Prithviraj Sukumaran Talks About Prashanth Neel