അഭിനയത്തിന് പുറമെ സംവിധാനം, നിര്‍മാണം, സംഗീതം തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. മലയാളത്തില്‍ മുന്‍നിര താരങ്ങളോടൊപ്പമെല്ലാം വര്‍ക്ക് ചെയ്ത് വ്യക്തി കൂടെയാണ് അദ്ദേഹം.
പൃഥ്വിരാജും നടി നസ്രിയയും തമ്മിലുള്ള സൗഹൃദം ഏറെ ശ്രദ്ധേയമാണ്. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും സിനിമക്ക് പുറത്ത് ഇടയ്ക്കിടെ ഒത്തുകൂടുകയും ചെയ്യാറുമുണ്ട്.
ഇപ്പോള്‍ നസ്രിയയെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. താന്‍ ഒരു സിനിമക്ക് പോകും മുമ്പ് അതിലെ സ്‌പോയിലറുകള്‍ പറയുന്ന ആളാണ് നസ്രിയ എന്നാണ് പൃഥ്വി പറയുന്നത്.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. നസ്രിയയെ അവോഴ്ഡ് ചെയ്യുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് നസ്രിയയെ ആരെ കൊണ്ടും അവോയ്ഡ് ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു പൃഥ്വിയുടെ മറുപടി.
സ്പോയിലര്‍ ആക്കുന്ന അവളെ എങ്ങനെയാണ് അവോയ്ഡ് ചെയ്യുന്നതെന്ന് ചോദിച്ചാല്‍, നസ്രിയയെ ആരെ കൊണ്ടും അവോയ്ഡ് ചെയ്യാന്‍ പറ്റില്ല എന്നതാണ് സത്യം,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരില്‍ ‘ആരാണ് കൂടുതല്‍ നോട്ടി’ എന്ന ചോദ്യത്തിനും നടന്‍ അഭിമുഖത്തില്‍ മറുപടി നല്‍കി. തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നോട്ടിയായ ആള്‍ മോഹന്‍ലാല്‍ ആണെന്നാണ് പൃഥ്വി പറയുന്നത്. അത് മലയാളികള്‍ക്കൊക്കെ അറിയുന്ന കാര്യമാണെന്നും നടന്‍ പറഞ്ഞു.
Content Highlight: Prithviraj Sukumaran Talks About Nazriya