മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ് സുകുമാരന്‍. അഭിനയത്തിന് പുറമെ സംവിധാനം, സിനിമാ നിര്‍മാണം, സംഗീതം തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് പൃഥ്വിരാജ്.
മലയാളത്തില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ച ആള്‍കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ സിനിമയില്‍ പെട്ടെന്ന് ദേഷ്യം വരുന്ന ആള്‍ ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നടന്‍.
അങ്ങനെ പെട്ടെന്ന് ദേഷ്യം വരുന്ന ആരുമില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്. എമ്പുരാന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ പലര്‍ക്കും മമ്മൂട്ടിയെ കുറിച്ച് പറയുമ്പോള്‍ ‘പെട്ടെന്ന് ദേഷ്യം വരുന്നയാള്‍’ എന്നൊരു ഇമേജുണ്ടെന്നും അത് തെറ്റാണെന്നും പൃഥ്വിരാജ് പറയുന്നു. അടുത്തറിയുമ്പോഴാണ് അദ്ദേഹം എത്രത്തോളം സ്വീറ്റായ ആളാണെന്ന് നമുക്ക് മനസിലാകുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
പക്ഷെ സത്യത്തില്‍ അത് തെറ്റാണ്. അങ്ങനെയുള്ള ആളല്ല മമ്മൂക്ക. അദ്ദേഹത്തിന്റെ ആ മജസ്റ്റിക്ക് ലുക്ക് കണ്ടിട്ടാകാം ആളുകള്‍ അങ്ങനെ പറയുന്നത്. മമ്മൂക്കയുടെ സംസാരം ആളുകളെ ഭയപ്പെടുത്തുന്നത് പോലെയൊക്കെ തോന്നാം.
പക്ഷെ ആ തോന്നലുകളെല്ലാം തെറ്റാണ്. അദ്ദേഹത്തോട് ഇടപ്പെട്ട് അദ്ദേഹത്തെ അടുത്തറിയുമ്പോഴാണ് എത്രത്തോളം സ്വീറ്റായ ആളാണെന്ന് നമുക്ക് മനസിലാകുന്നത്,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.
Content Highlight: Prithviraj Sukumaran Talks About Mammootty