ഇന്ന് മലയാള സിനിമയുടെ വിജയത്തെ കുറിച്ച് സംസാരിക്കുന്ന ആളുകള്‍ തന്നെയായിരുന്നു കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മലയാള സിനിമ തകര്‍ച്ചയിലേക്കെന്ന് പറഞ്ഞിരുന്നതെന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ 150 സിനിമകളില്‍ വെറും പത്ത് സിനിമകളാണ് വിജയിച്ചതെന്ന ചര്‍ച്ചകള്‍ അന്ന് ഉണ്ടായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. എന്നാല്‍ 150 സിനിമകള്‍ ഇറങ്ങിയിട്ട് 100 സിനിമകള്‍ വിജയിച്ച വര്‍ഷം ഒരു സിനിമാ ഇന്‍ഡസ്ട്രിയുടെയും ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഇപ്പോള്‍ നമ്മള്‍ മലയാള സിനിമ ഓഹോ, ആഹാ എന്നൊക്കെ പറയുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നിങ്ങളൊക്കെ തന്നെ ഇരുന്ന് ‘മലയാള സിനിമ തകര്‍ച്ചയിലേക്ക്’ എന്ന് പറഞ്ഞിട്ടുണ്ട്. ആ സമയത്തൊക്കെ ‘കഴിഞ്ഞ വര്‍ഷം 150 സിനിമകള്‍ ഇറങ്ങി. അതില്‍ വെറും പത്ത് സിനിമകളാണ് വിജയിച്ചത്’ എന്നൊക്കെയുള്ള ഒരുപാട് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.
150 സിനിമകള്‍ ഇറങ്ങിയിട്ട് 100 സിനിമകള്‍ വിജയിച്ച ഒരു വര്‍ഷവും ഒരു സിനിമാ ഇന്‍ഡസ്ട്രിയുടെയും ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കാരണം, ബേസിക്കലി ഹൈ ഫെയ്‌ലിയര്‍ റേറ്റുള്ള ബിസിനെസാണ്. ആസ് എ ബിസിനെസ് ഇറ്റ് ഡസിന്റ് മേക്ക് സെന്‍സ്,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ജയ ജയ ജയ ജയ ഹേ എന്ന ചിത്രം സംവിധാനം ചെയ്ത വിപിന്‍ ദാസാണ് ഇതിന്റെ സംവിധായകന്‍. പൃഥ്വിരാജിന് പുറമെ നിഖില വിമല്‍, അനശ്വര രാജന്‍, ബേസില്‍ ജോസഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. പൃഥ്വിയും ബേസിലും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഗുരുവായൂരമ്പല നടയിലിന്‍ ഉണ്ടായിരുന്നു.
Content Highlight: Prithviraj Sukumaran Talks About Malayalam Cinema