ആ സംവിധായകരുടെ സിനിമയില്‍ കഥ കേള്‍ക്കാതെ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്: പൃഥ്വിരാജ് സുകുമാരന്‍
Entertainment
ആ സംവിധായകരുടെ സിനിമയില്‍ കഥ കേള്‍ക്കാതെ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്: പൃഥ്വിരാജ് സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th April 2024, 12:19 pm

എ.കെ. ലോഹിതദാസിന്റെ സംവിധാനത്തില്‍ 2003ല്‍ തിയേറ്ററില്‍ എത്തിയ ചിത്രമാണ് ചക്രം. പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തിയ ചിത്രം താരത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്.

തന്റെ കരിയറിന്റെ ആ ഘട്ടത്തില്‍ ലോഹിതദാസ് എന്ന ജീനിയസായ സംവിധായകന്‍ ഒരു സിനിമയിലേക്ക് വിളിച്ചതാണ് ഏറ്റവും വലിയ കാര്യമെന്ന് പറയുകയാണ് പൃഥ്വിരാജ്. സ്‌കൈലാര്‍ക് പിക്ചേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ ചക്രം സിനിമയെ കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി പറയുകയായിരുന്നു താരം.

ലോഹിതദാസ് വിളിച്ചാല്‍ ചക്രമല്ല പകരം ഏത് സിനിമയാണെങ്കിലും താന്‍ അത് ചെയ്യുമെന്നും പൃഥ്വി പറയുന്നു. സംവിധായകന്‍ ഭദ്രനെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. ഭദ്രന്‍ അദ്ദേഹത്തിന്റെ സിനിമയുടെ കഥ തന്നോട് പറഞ്ഞില്ലെങ്കില്‍ പോലും ആ സിനിമ താന്‍ ചെയ്യുമെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

‘ചക്രം എന്ന സിനിമ എന്നെ സംബന്ധിച്ചിടത്തോളം എന്റെ കരിയറിന്റെ ആ ഘട്ടത്തില്‍ ലോഹിതദാസ് എന്ന ജീനിയസ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. അത് ചക്രമല്ല, ഏത് സിനിമയാണെങ്കിലും ഞാന്‍ ചെയ്യും.

ഭദ്രന്‍ സാര്‍ എന്നെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുന്നു. ആ സിനിമയുടെ കഥയൊക്കെ എന്നോട് പറഞ്ഞതാണ്. ഇനി കഥ എന്നോട് പറഞ്ഞില്ലെങ്കില്‍ പോലും എന്ത് തന്നെയായാലും ഞാനത് ചെയ്യുമെന്ന് എന്റെ മനസില്‍ തീരുമാനിച്ചു കഴിഞ്ഞു.

കാരണം, അതൊക്കെ എനിക്ക് ലഭിക്കാവുന്ന വലിയ എക്സ്പീരിയന്‍സാണ്. ലോഹി സാറിന്റെ കൂടെയും, ഭദ്രന്‍ സാറിന്റെ കൂടെയും, കമല്‍ സാറിന്റെ കൂടെയുമൊക്കെ ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുകയാണ് കരിയറിലെ എന്റെ ഏര്‍ലി റിഫൈര്‍മെന്റ്സ്.

അതുപോലെ രഞ്ജിയേട്ടനാണ് എന്ന സിനിമയില്‍ ഇന്‍ട്രഡ്യൂസ് ചെയ്യുന്നത്. ഇതൊന്നും വലിയ തീരുമാനങ്ങളല്ല. അതൊക്കെ ഭാഗ്യം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

Content Highlight: Prithviraj Sukumaran Talks About Lohithadas And Chakram Movie