അതെന്റെ കഴിവുകേടോ കഴിവോ ആകാം; എന്നെക്കുറിച്ച്‌ ആളുകള്‍ വിചാരിക്കുന്നത്‌ ഇത്തിരി ബില്‍ഡപ്പാണെന്ന് തോന്നുന്നു: പൃഥ്വിരാജ്
Entertainment
അതെന്റെ കഴിവുകേടോ കഴിവോ ആകാം; എന്നെക്കുറിച്ച്‌ ആളുകള്‍ വിചാരിക്കുന്നത്‌ ഇത്തിരി ബില്‍ഡപ്പാണെന്ന് തോന്നുന്നു: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th May 2024, 10:02 pm

സംവിധായകന്‍, നടന്‍, പിന്നണി ഗായകന്‍, നിര്‍മാതാവ് എന്നീ മേഖലകളിലൊക്കെ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് പൃഥ്വിരാജ് സുകുമാരന്‍. സിനിമക്ക് വേണ്ടി താന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നത് പോലെ തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്ന് പറയുകയാണ് പൃഥ്വി.

ഇപ്പോള്‍ താന്‍ പുതിയ സിനിമയായ ഗുരുവായൂരമ്പല നടയിലിന്റെ പ്രൊമോഷന്‍ മാത്രമാണ് ചെയ്യുന്നതെന്നും അതുകഴിഞ്ഞു വൈകുന്നേരം തന്റെ സംവിധാന ചിത്രമായ എമ്പുരാന്റെ വര്‍ക്കുണ്ടെന്നും താരം പറയുന്നു.

ആ സമയത്ത് അതുമാത്രമേ ചെയ്യുകയുള്ളൂവെന്ന് പറയുന്ന പൃഥ്വി തനിക്ക് അതുകൊണ്ട് താന്‍ ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യുന്നത് പോലെ തോന്നുന്നില്ലെന്നും തുറന്നു പറയുന്നു. ഗുരുവായൂരമ്പല നടയിലിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നത് പോലെ ഇതുവരെ തോന്നിയിട്ടില്ല. എന്റെ കഴിവോ കഴിവുകേടോവാകാം അത്. ഇപ്പോള്‍ ഞാന്‍ ഗുരുവായൂരമ്പല നടയിലിന്റെ പ്രൊമോഷന്‍ മാത്രമാണ് ചെയ്യുന്നത്. ഇതുകഴിഞ്ഞു വൈകുന്നേരം പോകുമ്പോള്‍ എനിക്ക് എമ്പുരാന്റെ വര്‍ക്കുണ്ട്.

ആ സമയത്ത് അത് മാത്രമേ ചെയ്യുകയുള്ളൂ. എനിക്ക് അതുകൊണ്ട് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യുന്നത് പോലെ തോന്നുന്നില്ല. പിന്നെ പുറത്ത് ആളുകള്‍ വിചാരിക്കുന്ന അത്രയും ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ഒരുമിച്ച് ചെയ്യുന്നില്ല. അതൊക്കെ ഇത്തിരി ബില്‍ഡപ്പാണെന്ന് തോന്നുന്നു,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

ഒരു കോമഡി ചിത്രമെന്ന നിലയില്‍ അമ്മയായ മല്ലിക സുകുമാരന് ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമ എത്രത്തോളം ഇഷ്ടപ്പെടുമെന്ന ചോദ്യത്തിനും താരം പ്രസ്മീറ്റില്‍ മറുപടി നല്‍കി. അമ്മക്ക് ഈ സിനിമ ഒരുപാട് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പൃഥ്വി പറയുന്നത്.

‘അമ്മക്ക് ഈ പടം ഒരുപാട് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അമ്മക്ക് മാത്രമല്ല ഗുരുവായൂരമ്പല നടയില്‍ ഇഷ്ടപെടുക. ഞാന്‍ പ്രതീക്ഷിക്കുന്ന കാര്യമാണ് ഇത്. പടം റിലീസായ ശേഷം അങ്ങനെയല്ലല്ലോ എന്ന് നിങ്ങള്‍ ചോദിച്ചാല്‍, അങ്ങനെയല്ല. ഈ സിനിമയുടെ ഏറ്റവും വലിയ ക്വാളിറ്റിയായി ഞാന്‍ കാണുന്നത് ഇത് വളരെ സന്തോഷത്തോടെ കാണാന്‍ പറ്റുന്ന പടമാണെന്ന കാര്യമാണ്. കാണുമ്പോഴും കണ്ട് കഴിയുമ്പോഴും സന്തോഷം തരുന്ന സിനിമയാണ് ഗുരുവായൂരമ്പല നടയില്‍.

അങ്ങനെയുള്ള സിനിമകളാണ് പലരും വീണ്ടും കാണാന്‍ ആഗ്രഹിക്കുക. അതുകൊണ്ട് എന്റെ അമ്മക്ക് മാത്രമല്ല എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള സിനിമയാണ് ഇത്. അമ്മക്കും ആ പ്രതീക്ഷയുണ്ട്. കാരണം അമ്മക്ക് ഞാന്‍ ലൈറ്റര്‍ റോളുകള്‍ ചെയ്യുന്നത് കാണാനാണ് ഇഷ്ടം. എന്റെ അമര്‍ അക്ബര്‍ അന്തോണിയൊക്കെ ഒരുപാട് ഇഷ്ടമുള്ള സിനിമയാണ്. അതുകൊണ്ട് അമ്മ ഈ പടം റിലീസായ അന്ന് തന്നെ പോയി കാണുമെന്നാണ് എന്റെ പ്രതീക്ഷ,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

Content Highlight: Prithviraj Sukumaran Talks About His Hardwork