| Monday, 18th March 2024, 10:05 pm

ബോളിവുഡില്‍ എനിക്ക് ആ മൂന്ന് സൂപ്പര്‍താരങ്ങളെ ഡയറക്ട് ചെയ്യാന്‍ ആഗ്രഹമുണ്ട്: പൃഥ്വിരാജ് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ അമിതാഭ് ബച്ചന്റെ വലിയ ഒരു ആരാധകനാണെന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. താനും മുരളി ഗോപിയും എഴുതുന്നതിന്റെ ഇടയില്‍ ബ്രേക്കെടുത്ത് ഹോം തിയേറ്ററില്‍ എണ്‍പതുകളിലെ ബച്ചന്‍ സിനിമകള്‍ കാണാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

തനിക്ക് അമിതാഭ് ബച്ചന്റെ സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. ഒപ്പം ഷാരൂഖ് ഖാന്റെയും ആമിര്‍ ഖാന്റെയും സിനിമകള്‍ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അവര്‍ക്ക് പുറമെ ഹിന്ദിയില്‍ ഒരുപാട് ആളുകളുടെ സിനിമകള്‍ തനിക്ക് താത്പര്യമുണ്ടെന്നും താരം പറയുന്നു.

ഒരു സംവിധായകന്‍ എന്ന നിലയില്‍ ഹിന്ദിയിലും മലയാളത്തിലും ആരുടെ കൂടെ സിനിമ ചെയ്യാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് മറുപടിയായാണ് പൃഥ്വി ഈ കാര്യം പറഞ്ഞത്. ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സൂം ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ് സുകുമാരന്‍.

‘ഞാന്‍ അമിതാഭ് ബച്ചന്റെ വലിയ ഒരു ഫാനാണ്. ഞാനും മുരളി ഗോപിയും അദ്ദേഹത്തിന്റെ വലിയ ആരാധകരാണ്. ഞങ്ങള്‍ എഴുതുന്നതിന്റെ ഇടയില്‍ പലപ്പോഴും ബ്രേക്ക് എടുത്ത് എന്റെയോ അല്ലെങ്കില്‍ മുരളിയുടെയോ ഹോം തിയേറ്ററില്‍ എണ്‍പതുകളിലെ ബച്ചന്‍ സിനിമകള്‍ കാണാറുണ്ട്.

എനിക്ക് അദ്ദേഹത്തിന്റെ സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട്. ബച്ചന്‍ സാറിനെ ഡയറക്ട് ചെയ്യാന്‍ സാധിക്കുന്ന ആളാണ് ഞാനെന്ന് ചിന്തിക്കുന്നില്ല. എങ്കിലും ആഗ്രഹമുണ്ട്.

ഒപ്പം ഷാരൂഖ് ഖാന്റെയും ആമിര്‍ ഖാന്റെയും സിനിമകള്‍ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അവര്‍ മാത്രമല്ല ഹിന്ദിയില്‍ ഒരുപാട് ആളുകളുടെ സിനിമകള്‍ എനിക്ക് താത്പര്യമുണ്ട്.

മലയാളത്തില്‍ ഞാന്‍ എന്റെ മൂന്നാമത്തെ സിനിമ സംവിധാനം ചെയ്യുകയാണ്. മോഹന്‍ലാല്‍ സാറാണ് ആ സിനിമയില്‍ നായകന്‍. എനിക്ക് മമ്മൂട്ടി സാറിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ ഇഷ്ടമാണ്,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.


Content Highlight: Prithviraj Sukumaran Talks About Hindi Actors That He Love To Direct

Latest Stories

We use cookies to give you the best possible experience. Learn more