വളരെ സന്തോഷത്തോടെ കാണാന്‍ പറ്റുന്ന ഒരു പടമാണെന്നതാണ് ഗുരുവായൂരമ്പല നടയില്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റിയായി താന്‍ കണക്കാക്കുന്നതെന്ന് പൃഥ്വിരാജ് സുകുമാരന്‍. കാണുമ്പോഴും കണ്ട് കഴിയുമ്പോഴും സന്തോഷം തരുന്ന സിനിമയാണ് ഇതെന്നും താരം പറയുന്നു.
ഇങ്ങനെയുള്ള സിനിമകളാണ് പലരും വീണ്ടും കാണാന്‍ ആഗ്രഹിക്കുകയെന്ന് പറയുന്ന പൃഥ്വി അതുകൊണ്ട് തന്റെ അമ്മയായ മല്ലികക്ക് ഗുരുവായൂരമ്പല നടയില്‍ ഒരുപാട് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റില്‍ ഒരു കോമഡി ചിത്രമെന്ന നിലയില്‍ അമ്മക്ക് ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമ എത്രത്തോളം ഇഷ്ടപ്പെടുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘അമ്മക്ക് ഈ പടം ഒരുപാട് ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അമ്മക്ക് മാത്രമല്ല ഗുരുവായൂരമ്പല നടയില്‍ ഇഷ്ടപെടുക. ഞാന്‍ പ്രതീക്ഷിക്കുന്ന കാര്യമാണ് ഇത്. പടം റിലീസായ ശേഷം അങ്ങനെയല്ലല്ലോ എന്ന് നിങ്ങള്‍ ചോദിച്ചാല്‍, അങ്ങനെയല്ല.
ഈ സിനിമയുടെ ഏറ്റവും വലിയ ക്വാളിറ്റിയായി ഞാന്‍ കാണുന്നത് ഇത് വളരെ സന്തോഷത്തോടെ കാണാന്‍ പറ്റുന്ന പടമാണെന്ന കാര്യമാണ്. കാണുമ്പോഴും കണ്ട് കഴിയുമ്പോഴും സന്തോഷം തരുന്ന സിനിമയാണ് ഗുരുവായൂരമ്പല നടയില്‍.
അങ്ങനെയുള്ള സിനിമകളാണ് പലരും വീണ്ടും കാണാന്‍ ആഗ്രഹിക്കുക. അതുകൊണ്ട് എന്റെ അമ്മക്ക് മാത്രമല്ല എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള സിനിമയാണ് ഇത്. അമ്മക്കും ആ പ്രതീക്ഷയുണ്ട്.
കാരണം അമ്മക്ക് ഞാന്‍ ലൈറ്റര്‍ റോളുകള്‍ ചെയ്യുന്നത് കാണാനാണ് ഇഷ്ടം. എന്റെ അമര്‍ അക്ബര്‍ അന്തോണിയൊക്കെ ഒരുപാട് ഇഷ്ടമുള്ള സിനിമയാണ്. അതുകൊണ്ട് അമ്മ ഈ പടം റിലീസായ അന്ന് തന്നെ പോയി കാണുമെന്നാണ് എന്റെ പ്രതീക്ഷ,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.
Content Highlight: Prithviraj Sukumaran Talks About Comedy Movies