| Monday, 25th November 2024, 3:49 pm

ആ നടന്‍ ഇനി കോമഡി സിനിമ ചെയ്യാനാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോള്‍ അന്ന് എനിക്ക് അതിശയം തോന്നി: പൃഥ്വിരാജ് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഇന്ന് സ്വകാര്യ അഹങ്കാരമായി മാറിയിരിക്കുന്ന നടനാണ് പൃഥ്വിരാജ് സുകുമാരന്‍. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുള്ള ഒരു നടന്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം അവസാനം പൃഥ്വിരാജ് അഭിനയിച്ച് പുറത്തിറങ്ങിയ തെലുങ്ക് ആക്ഷന്‍ ചിത്രമായിരുന്നു സലാര്‍.

സലാറില്‍ പൃഥ്വിരാജ് സുകുമാരന്‍ വരദരാജ മന്നാറായി എത്തിയപ്പോള്‍ ദേവയായി എത്തിയത് പ്രഭാസ് ആയിരുന്നു. സലാര്‍ സിനിമയുടെ സമയത്ത് പ്രഭാസും താനും പരസ്പരം ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് പറയുകയാണ് പൃഥ്വിരാജ്.

ആ കൂട്ടത്തില്‍ ഇടക്കൊക്കെ ഇനി ചെയ്യാന്‍ പോകുന്ന സിനിമകളെ കുറിച്ചും പരസ്പരം സംസാരിക്കാറുണ്ടായിരുന്നെന്നും അങ്ങനെ ഒരിക്കല്‍ പ്രഭാസ് അദ്ദേഹത്തിന് ഇനി ചെയ്യാന്‍ ആഗ്രഹമുള്ള സിനിമകളെ കുറിച്ച് സംസാരിച്ചിരുന്നെന്നും നടന്‍ പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം പറഞ്ഞത്.

‘സലാര്‍ സിനിമയുടെ സമയത്ത് പ്രഭാസും ഞാനും പരസ്പരം ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. ആ കൂട്ടത്തില്‍ ഇടക്കൊക്കെ ഇനി ചെയ്യാന്‍ പോകുന്ന സിനിമകളെ കുറിച്ചും പരസ്പരം സംസാരിക്കാറുണ്ട്.

അങ്ങനെ ഒരിക്കല്‍ പ്രഭാസ് അദ്ദേഹത്തിന് ഇനി ചെയ്യാന്‍ ആഗ്രഹമുള്ള സിനിമകളെ കുറിച്ചൊക്കെ എന്നോട് സംസാരിച്ചു. ബാഹുബലിക്ക് ശേഷം ട്രാപ്പില്‍ പെട്ടത് പോലെയാണെന്നാണ് പ്രഭാസ് അന്ന് പറഞ്ഞത്.

400ഉം 500ഉം കോടി രൂപ ചിലവിട്ട് എടുക്കുന്ന സിനിമകളില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ നിര്‍ബന്ധിതനാകുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു ആക്ടറെന്ന നിലയില്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് പ്രഭാസിന് ആഗ്രഹം.

ഇനി എനിക്ക് കോമഡി സിനിമയൊക്കെ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പ്രഭാസ് അന്ന് പറഞ്ഞു. സത്യത്തില്‍ അദ്ദേഹം ഇങ്ങനെ സംസാരിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ശരിക്കും അതിശയം തോന്നിയിരുന്നു,’ പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു.

Content Highlight: Prithviraj Sukumaran Says He Was Surprised When Prabhas Told Him That He Wanted To Do Comedy Films

We use cookies to give you the best possible experience. Learn more