Entertainment
എമ്പുരാന്‍ ലൂസിഫറിനേക്കാള്‍ ചെറുത്; ലൂസിഫറില്‍ ഒരുപാട് ആക്ഷനുണ്ട്; എന്നാല്‍ എമ്പുരാന്‍ അതില്‍ നിന്നും വ്യത്യസ്തമാണ്: പൃഥ്വിരാജ് സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 16, 10:36 am
Thursday, 16th May 2024, 4:06 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് സുകുമാരന്‍. താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിപിന്‍ ദാസാണ് സംവിധായകന്‍.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ എമ്പുരാന്‍ ലൂസിഫര്‍ പോലെ ഒരു ചെറിയ സിനിമയാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ്.

എമ്പുരാന്‍ ലൂസിഫര്‍ പോലെ ഒരു ചെറിയ സിനിമയാണ് എന്നാണ് താരം മറുപടി നല്‍കിയത്. ലൂസിഫര്‍ ഒരുപാട് ആക്ഷനുള്ള സിനിമയാണെന്നും എന്നാല്‍ എമ്പുരാന്‍ അങ്ങനെയുള്ള ചിത്രമല്ലെന്നുമാണ് പൃഥ്വി അഭിമുഖത്തില്‍ പറയുന്നത്.

‘അതേ, എമ്പുരാന്‍ ലൂസിഫര്‍ പോലെ ഒരു ചെറിയ സിനിമയാകും. ലൂസിഫറില്‍ ഒരുപാട് ആക്ഷനൊക്കെയുണ്ടല്ലോ. ഇതില്‍ അങ്ങനെയൊന്നും ഇല്ല,’ പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു.

ഇപ്പോള്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡൊന്നും കിട്ടുന്നില്ലല്ലോ, അതുവഴി താന്‍ കുറച്ച് മെച്ചുവേര്‍ഡ് ആയെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി.

‘ഇല്ല, എനിക്ക് ഇപ്പോള്‍ യൂത്ത് ഐക്കണ്‍ കിട്ടുന്നില്ല. എന്താണോ എന്തോ. പ്രായമായി എന്നുള്ളതാണ് ഇതിന്റെ കാര്യം. ഒരു 38ാമത്തെ വയസുവരെയൊക്കെ ഞാന്‍ ഒരു യൂത്ത് ഐക്കണായിരുന്നു. അതേ സത്യമായിട്ടും അതുവരെയൊക്കെ എനിക്ക് ആ അവാര്‍ഡ് കിട്ടിയിരുന്നു. പിന്നെ ഒരു സുപ്രഭാതത്തില്‍ കിട്ടാതെയായി,’ പൃഥ്വിരാജ് സുകുമാരന്‍ ചിരിയോടെ പറഞ്ഞു.

Content Highlight: Prithviraj Sukumaran Says Empuraan Movie Is Smaller Than Lucifer