നടന്‍, ഗായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ചയാളാണ് പൃഥ്വിരാജ് സുകുമാരന്‍. സംവിധാനം എന്ന തന്റെ സ്വപ്‌നം പൃഥ്വി സാധിച്ചപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന സിനിമാനുഭവമായിരുന്നു. തന്റെ ഇഷ്ടനടനായ മോഹന്‍ലാലിനെ മാസായും ക്ലാസായും അവതരിപ്പിച്ച ലൂസിഫര്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറി.
ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ഇന്‍ഡസ്ട്രിയിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് ഒരുങ്ങുന്നത്. മലയാളസിനിമ ഇന്നേവരെ കാണാത്ത ആക്ഷന്‍ രംഗങ്ങള്‍ എമ്പുരാനിലുണ്ടെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. വന്‍ ബജറ്റില്‍ വലിയ ആള്‍ക്കൂട്ടങ്ങളുള്ള സിനിമകളായിരുന്നു എമ്പുരാനും ലൂസിഫറും. എന്നാല്‍ അത്തരത്തിലുള്ള സിനിമകള്‍ ചെയ്യുന്നതില്‍ തനിക്ക് പ്രയാസമൊന്നും തോന്നുന്നില്ലെന്ന് പറയുകയാണ് പൃഥ്വിരാജ്.
എന്നാല്‍ വളരെ കുറച്ച് ആര്‍ട്ടിസ്റ്റുകളുള്ള സിനിമകള്‍ ചെയ്യാനും അത് എല്ലാവരിലേക്കും കണക്ടാക്കാനും പ്രയാസമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. തമിഴില്‍ തനിക്ക് ഒരുപാട് പ്രശംസ നേടിത്തന്ന ചിത്രമായിരുന്നു മൊഴിയെന്നും അതുപോലൊരു സിനിമ ചെയ്യാന്‍ തനിക്ക് പ്രയാസമാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. പ്രധാനപ്പെട്ട അഞ്ച് പേരിലൂടെയാണ് ആ സിനിമയുടെ കഥ പറഞ്ഞുപോകുന്നതെന്നും ഏത് കാലത്തും ആ സിനിമ എല്ലാവര്‍ക്കും വര്‍ക്കാകുമെന്നും പൃഥ്വിരാജ് പറഞ്ഞു.
മൊഴി പോലെയൊരു സിനിമ ചെയ്യുക എന്നത് കടുപ്പമാണെന്ന് താന്‍ തിരിച്ചറിഞ്ഞത് ബ്രോ ഡാഡിയുടെ ഷൂട്ടിങ് സമയത്തായിരുന്നെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ടഫ് ആയിട്ടുള്ള സിനിമ ഏതെന്ന് ചോദിച്ചാല്‍ ബ്രോ ഡാഡി എന്നാകും ഉത്തരമെന്നും പൃഥ്വി പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘ലൂസിഫറായാലും എമ്പുരാനായാലും ഒരുപാട് കഥാപാത്രങ്ങളുള്ള സിനിമയാണ്. രണ്ട് സിനിമയിലും ആയിരക്കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ട്. അവരെയൊക്കെ മാനേജ് ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് വലിയ പ്രയാസമുള്ള കാര്യമല്ലായിരുന്നു. അതുപോലുള്ള എത്ര സിനിമ വേണെങ്കിലും എനിക്ക് ചെയ്യാന്‍ കഴിയും. പക്ഷേ, രാധാമോഹന്‍ സാറിന്റെ മൊഴി പോലെ ഒരു സിനിമ ചെയ്യുക എന്നത് കുറച്ച് ടഫ് ആണ്.
അഞ്ച് പേരാണ് മൊഴിയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍. അവരിലൂടെ അതിമനോഹരമായി അദ്ദേഹം ആ കഥ പറഞ്ഞിട്ടുണ്ട്. എത്രകാലം കഴിഞ്ഞാലും ആ സിനിമ ആളുകള്‍ക്കിടയില്‍ സ്വീകരിക്കപ്പെടും. മൊഴി പോലെ ഒരു സിനിമ ചെയ്യാന്‍ പ്രയാസമാണെന്ന് എനിക്ക് മനസിലായത് ബ്രോ ഡാഡിയുടെ സമയത്തായിരുന്നു. എ
Content Highlight: Prithviraj Sukumaran saying its very tough for him to direct movie like Mozhi and Bro Daddy