കടുവയുടെ റിലീസിനെ തുടർന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന സീനിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുണ്ടാകുന്നത് മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലമാണെന്ന തരത്തിലാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ ഡയലോഗ്.
വിമർശനങ്ങളും ചർച്ചകളും സജീവമായതോടെ ചിത്രത്തിന്റെ സംവിധായകനായ ഷാജി കൈലാസ് മാപ്പുപറഞ്ഞ് കൊണ്ട് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റ് ഷെയർ ചെയ്ത് കൊണ്ടാണ് പൃഥ്വിരാജ് മാപ്പ് പറഞ്ഞത്.
‘ഞാന്‍ സംവിധാനം ചെയ്ത ‘കടുവ’ എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്.
മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം,’ എന്നാണ് ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചത്.
ക്ഷമിക്കണം. അത് ഒരു തെറ്റായിരുന്നു. ഞങ്ങൾ അത് അംഗീകരിക്കുന്നു എന്നാണ് ഷാജി കൈലാസിന്റെ ഈ ക്ഷമാപണ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കിൽ എഴുതിയത്.
Content Highlight: Prithviraj shares shaji kailas’s post and apologise for the scene in kaduva