| Wednesday, 6th October 2021, 9:22 pm

അന്നായിരുന്നു ഭ്രമം പുറത്തിറങ്ങുന്നതെങ്കില്‍ എന്റെ റോള്‍ ചെയ്യാന്‍ ഈ നടനല്ലാതെ വേറെ ഓപ്ഷനില്ല ; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ സ്വന്തം പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രമാണ് ഭ്രമം. ശ്രീറാം രാഘവന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രം അന്ധാധുന്റെ റീമേക്കാണ് ഭ്രമം.

20 വര്‍ഷം മുന്‍പാണ് ഭ്രമം റിലീസ് ചെയ്യുന്നതെങ്കില്‍ ആരാവും ചിത്രത്തിലെ നായകന്‍ എന്ന് പറയുകയാണ് പൃഥ്വിരാജ്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സു തുറക്കുന്നത്.

1990കളിലാണ് ഭ്രമം ഷൂട്ട് ചെയ്യുന്നതെങ്കില്‍ താന്‍ ചെയ്ത കഥാപാത്രം അഭിനയിച്ച് ഫലിപ്പിക്കാന്‍ മോഹന്‍ലാല്‍ അല്ലാതെ വേറെ ഒരു ഓപ്ഷനില്ല എന്നാണ് പൃഥ്വി പറയുന്നത്.

മാത്രമല്ല, മോഹന്‍ലാലിനു ഇപ്പോഴും ഈ കഥാപാത്രം ചെയ്യാന്‍ സാധിക്കുമെന്നും, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രായത്തിനു അനുസരിച്ചു തിരക്കഥയില്‍ ചെറിയ ചില തിരുത്തലുകള്‍ നടത്തിയാല്‍ മതിയാകുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

ആയുഷ്മാന്‍ ഖുരാന, രാധിക ആപ്തെ, തബു എന്നിവരാണ് അന്ധാധുനിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

ഒക്ടോബര്‍ 7ന് ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിനും ടീസറിനും മികച്ച പ്രതികണമാണ് ലഭിച്ചിരുന്നത്.

ചിത്രത്തില്‍ പൃഥ്വിരാജിന് പുറമെ റാഷി ഖന്ന, മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍, ജഗദീഷ് എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിലൂടെ അന്ധനാണെന്ന് നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

ഛായാഗ്രാഹകന്‍ കൂടിയായ രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് എ.പി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Prithviraj says who will be paying his role in Bhramam if it was shoot in 1990s

We use cookies to give you the best possible experience. Learn more