നടന്, നിര്‍മാതാവ്, സംവിധായകന് എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം തന്റെ കൈയൊപ്പ് പതിപ്പിച്ച താരമാണ് പൃഥ്വിരാജ് സുകുമാരന്‍ . കരിയറിന്റെ തുടക്കകാലത്ത് നേരിട്ട സൈബര്‍ ബുള്ളിയിങ്ങിനെ നേരിട്ട് ഇന്ഡസ്ട്രിയിലെ മുന്‍നിര നടന്മാരില് ഒരാളായി മാറാന്‍ പൃഥ്വിക്ക് സാധിച്ചു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചു. ഏഴ് വര്‍ഷത്തോളം നീണ്ടു നിന്ന ആടുജീവിതമാണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിന് വേണ്ടി പൃഥ്വി നടത്തിയ ട്രാന്സ്ഫോര്മേഷന് വലിയ ചര്‍ച്ചയായിരുന്നു.
ഹീറോ എന്ന സിനിമയിലെ പാട്ട് തന്നെ ഉദ്ദേശിച്ച് എഴുതിയതാണെന്ന് താരം പറഞ്ഞു. ആ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും രണം എന്ന സിനിമയുടെ ഷൂട്ടിനിടയിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞതെന്നും പൃഥ്വി പറഞ്ഞു. ആടുജീവിത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഹീറോ സിനിമയിലെ ടാര്‍സണ്‍ ആന്റണി എന്ന പാട്ട് ആക്ച്വലി എന്നെ ഉദ്ദേശിച്ചാണ് അവര്‍ എഴുതിയത്. എനിക്ക് വേണ്ടിയുള്ള പാട്ട് എന്ന് അതിനെ പറയാം. പക്ഷേ ഞാന്‍ ഈ കാര്യം അറിയുന്നത് രണം സിനിമയുടെ ഷൂട്ടിനിടക്കാണ്. ഹീറോ സിനിമക്ക് ലിറിക്സ് എഴുതിയ അതേ ആള് തന്നെയാണ് രണത്തിലും ഉണ്ടായിരുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.
പുതിയമുഖം എന്ന ചിത്രത്തിന് ശേഷം ദീപനും പൃഥ്വിരാജും ഒന്നിച്ച സിനിമയായിരുന്നു ഹീറോ. സിനിമയില്‍ നായകന് ഡ്യൂപ്പായി വര്‍ക്ക് ചെയ്യുന്ന ടാര്‍സണ്‍ ആന്റണി എന്ന കഥാപാത്രമായാണ് പൃഥ്വി അഭിനയിച്ചത്. ഗാനത്തിലെ വരികള്‍ പൃഥ്വിയെക്കുറിച്ചുള്ളതാണെന്ന് ആ സമയത്ത് തന്നെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.
Content Highlight: Prithviraj says that the song in Hero movie is meant for him