| Wednesday, 20th December 2023, 4:37 pm

എന്റെ നാഷണല്‍ ക്രഷ് അവരാണ്, എനിക്കും ക്രഷ് തോന്നിയിട്ടുണ്ട്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാഷ്ണല്‍ ക്രഷ് എന്ന വിശേഷണമുള്ള നടിയാണ് രശ്മിക മന്ദാന. കന്നഡയിലൂടെ തുടങ്ങി തെലുങ്കിലും തമിഴിലും ചുവടുറപ്പിച്ച രശ്മിക ബോളിവുഡിലേക്കും ചുവട് വെച്ചിരുന്നു.

എന്നാല്‍ തന്റെ നാഷ്ണല്‍ ക്രഷായി പൃഥ്വിരാജ് തെരഞ്ഞെടുത്തിരിക്കുന്നത് മറ്റൊരു നടിയെ ആണ്. ബോളിവുഡ് ഹങ്കാമക്ക് നല്‍കിയ അഭിമുഖത്തില്‍ നാഷ്ണല്‍ ക്രഷ് എന്ന പേര് കേള്‍ക്കുമ്പോള്‍ ആരാണ് മനസില്‍ വരുന്നതെന്ന ചോദ്യത്തിന് റാണി മുഖര്‍ജി എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. തനിക്കും അവരോട് ക്രഷ് തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് എന്നോട് പറഞ്ഞു.

‘ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞങ്ങള്‍ സുഹൃത്തുക്കളാണ്,’ പൃഥ്വിരാജ് പറഞ്ഞു. റാണി മുഖര്‍ജി നായികയായ അയ്യാ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഒരു കൊമേഴ്ഷ്യല്‍ ബോളിവുഡ് ചിത്രം വന്നാല്‍ നായികയായി ആരെ തെരഞ്ഞെടുക്കും എന്ന ചോദ്യത്തിന് രേഖയുടെ പേരാണ് പൃഥ്വിരാജ് പറഞ്ഞത്.

സംവിധായകന്‍ എന്ന നിലയില്‍ ലൂസിഫറിനെക്കാള്‍ തനിക്ക് ഇഷ്ടം ബ്രോ ഡാഡിയാണെന്നും അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ‘ലൂസിഫര്‍ ഒരു സ്പെഷ്യല്‍ സിനിമയാണ്. എനിക്ക് ആ സിനിമ ഇഷ്ടമാണ്. എന്നാല്‍ സംവിധായകന്‍ എന്ന നിലയില്‍ ലൂസിഫറിനെക്കാള്‍ ഇഷ്ടം ബ്രോ ഡാഡിയാണ്. കാരണം എന്റെ കംഫര്‍ട്ട് സോണില്‍ നിന്നും ഒരുപാട് മാറിനില്‍ക്കുന്നതാണ് ആ ചിത്രം. ആ സിനിമ ഷൂട്ട് ചെയ്തിരിക്കുന്ന രീതി വെച്ചും, കോമഡി കൈകാര്യം ചെയ്തിരിക്കുന്നതും വെച്ച് നോക്കുമ്പോള്‍ സംവിധായകന്‍ എന്ന നിലയില്‍ അതെന്റെ കംഫര്‍ട്ട് സോണല്ല. രണ്ട് ചിത്രങ്ങളിലൊന്ന് എടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ബ്രോ ഡാഡി തെരഞ്ഞെടുക്കും. കാരണം ഞാനൊരിക്കലും ചെയ്യില്ലെന്ന് വിചാരിച്ച സിനിമ ആണത്,’ പൃഥ്വിരാജ് പറഞ്ഞു.

കെ.ജി.എഫ് ആണോ കെ.ജി.എഫ് 2 ആണോ ഇഷ്ടമെന്ന ചോദ്യത്തിന് കെ.ജി.എഫ് എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. മോഹന്‍ലാലിനെയാണോ പ്രഭാസിനെയാണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ എന്നും താരം മറുപടി പറഞ്ഞു. സലാറില്‍ യഷിന്റെ കാമിയോ ഇല്ലെന്നും കെ.ജി.എഫുമായി ചിത്രത്തിന് കണക്ഷന്‍ ഇല്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

ഡിസംബര്‍ 22നാണ് സലാര്‍ റിലീസ് ചെയ്യുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. പ്രഭാസിനും പൃഥ്വിരാജിനും പുറമേ ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ശ്രേയ റെഡ്ഡി, ഈശ്വരി റാവോ, ദയാനന്ത് റെഡ്ഡി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Content Highlight: Prithviraj says that Rani Mukharji is his national crush

We use cookies to give you the best possible experience. Learn more