| Saturday, 3rd September 2022, 11:50 am

അന്ന് ആ വാക്ക് കേട്ട് ഞാന്‍ സിവില്‍ സര്‍വീസ് എഴുതാത്തത് നാടിന്റെ ഭാഗ്യം: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയം, സംവിധാനം, നിര്‍മാണം, പിന്നണി ഗായകന്‍ എന്നീ നിലകളിലെല്ലാം സിനിമ എന്‍ജോയ് ചെയ്യുന്ന ആളാണ് പൃഥ്വിരാജ്. സിനിമ ഇല്ലായിരുന്നുവെങ്കില്‍ എന്തായി തീരുമെന്ന് തനിക്ക് തന്നെ വലിയ ഐഡിയ ഇല്ലെന്ന് പൃഥ്വിരാജ് പറയുന്നു. സിനിമയുടെ അണ്‍പ്രഡിക്റ്റബിളിറ്റി തനിക്ക് ഇഷ്ടമാണെന്നും ആക്ടര്‍ ആയില്ലെങ്കില്‍ ട്രാവല്‍ വ്‌ളോഗര്‍ ആകുമായിരുന്നുവെന്നും താരം പറയുന്നു.

‘സിനിമയിലേക്ക് വന്നില്ലെങ്കില്‍ എന്താകുമായിരുന്നെന്ന് ചോദിച്ചാല്‍ അതിനെ പറ്റി എനിക്ക് ഒരു ഐഡിയയുമില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രസംഗ മത്സരത്തിനൊക്കെ പോകുമായിരുന്നു. അങ്ങനെയാണെങ്കില്‍ ക്ലാസില്‍ കയറണ്ടല്ലോ. ഡിബേറ്റ് കോമ്പറ്റീഷന്‍ പ്രാക്ടീസ് എന്നൊക്കെ പറഞ്ഞ് ക്ലാസ് കട്ട് ചെയ്യാം. പ്രസംഗത്തിനൊക്കെ പോകുന്നതുകൊണ്ട് അമ്മാവനും ബന്ധുക്കളുമൊക്കെ സിവില്‍ സര്‍വീസസ് എഴുതണമെന്ന് പറയുമായിരുന്നു. ഞാന്‍ എഴുതാത്തത് നാടിന്റെ ഭാഗ്യം.

90 കളിലെ ആളുകള്‍ തെരഞ്ഞെടുക്കുന്ന ജോലികള്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. അതൊക്കെ ഒരു ടാലന്റ് ആണ്. ആ ലൈഫ് സ്റ്റൈലിന് വലിയ ഫോക്കസ് വേണ്ടിവരും. ആറ് ദിവസവും ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വര്‍ക്ക് ചെയ്യുന്നത് നല്ല ഫോക്കസ് ആവശ്യമുള്ള പണിയാണ്. എന്റെ കുടുംബത്തില്‍ അങ്ങനെയുള്ള ആളുകളുണ്ട്. ഒരു ബാങ്കിന് വേണ്ടി 30 വര്‍ഷം ജോലി ചെയ്ത് റിട്ടയര്‍ ചെയ്ത ആളുകള്‍. അവരോട് എനിക്ക് വലിയ ആരാധനയാണ്. അതിന് എന്തുമാത്രം ഫോക്കസ് വേണ്ടിവരും. എനിക്കത് ഇല്ല.

ജീവിതത്തില്‍ എപ്പോഴും മാറ്റം ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സിനിമയിലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ വല്ല ട്രാവല്‍ വ്‌ളോഗറോ മറ്റോ ആകുമായിരുന്നു. എനിക്ക് അണ്‍പ്രഡിക്റ്റബിളിറ്റി വലിയ ഇഷ്ടമാണ്. ഞാന്‍ സിനിമ ഏറ്റവും എന്‍ജോയ് ചെയ്യുന്നതിന്റെ ഒരു പ്രധാന കാരണവും അതുതന്നെയാണ്,’ പൃഥ്വിരാജ് പറഞ്ഞു.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത തീര്‍പ്പാണ് ഒടുവില്‍ പുറത്ത് വന്ന പൃഥ്വിരാജിന്റെ ചിത്രം. അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡാണ് ഇനി പൃഥ്വിരാജ് നായകനായി റിലീസിനൊരുങ്ങുന്നത്. നയന്‍താര നായികയാവുന്ന ചിത്രം സെപ്റ്റംബര്‍ രണ്ടിന് റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നീട്ടി വെച്ചിരിക്കുകയാണ്.

Content Highlight: Prithviraj says it is people’s luck that he did not write to the civil service 

Latest Stories

We use cookies to give you the best possible experience. Learn more