ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജന ഗണ മന. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ആദ്യമായാണ് ഒരു സിനിമയുടെ സെക്കന്റ് പാര്‍ട്ടിലെ സീനുകള്‍ വെച്ച് ഫസ്റ്റ് പാര്‍ട്ടിന്റെ ട്രെയിലര്‍ ഒരുക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
‘2020 ആഗസ്റ്റ് മാസത്തിലാണെന്ന് തോന്നുന്നു ഞാന്‍ ജന ഗണ മനയുടെ തിരക്കഥ കേട്ടത്. ഫസ്റ്റ് ഡ്രാഫ്റ്റില്‍ തന്നെ സിനിമക്കൊരു സെക്കന്റ് പാര്‍ട്ടുണ്ടെന്ന സൂചന നല്‍കുന്നുണ്ട്, ഞാന്‍ അന്ന് അവരോട് ചോദിച്ചു, ലൂസിഫര്‍ രണ്ടാം ഭാഗം കെ.ജി.എഫ് രണ്ടാം ഭാഗം ബാഹുബലി രണ്ടാം ഭാഗം അങ്ങനെ എല്ലാ വലിയ സിനിമകള്‍ക്കും രണ്ടാം ഭാഗമുണ്ടല്ലൊ, അതൊരു ട്രെന്റാണല്ലൊ, അങ്ങനെ ട്രെന്റിന്റെ ഭാഗമാണോയെന്ന്. അങ്ങനെയാണെങ്കില്‍ നമ്മളിത് അവോയ്ഡ് ചെയ്യണം.
വെറുതെ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കുന്നതില്‍ കാര്യമില്ലല്ലോയെന്ന് ഞാന്‍ ചോദിച്ചതാണ്. അപ്പോള്‍ കഥയുടെ ഒരു വ്യക്തമായ രൂപം ഷാരിസും ഡിജോയും എന്നോട് പറയുകയും എനിക്കൊരു വിശ്വാസം തോന്നുകയും ഫസ്റ്റ് പാര്‍ട്ട് ഷൂട്ട് ചെയ്യുന്നതിനൊപ്പം സെക്കന്റ് പാര്‍ട്ടിന്റെ ചില സീനും ചെയ്തിട്ടുണ്ട്. അതിന്റെ ചില തെളിവ് നിങ്ങള്‍ പാട്ടില്‍ കാണാം.
സെക്കന്റ് പാര്‍ട്ടിലെ സീനുകള്‍ എന്തുകൊണ്ട് ഫസ്റ്റ് പാര്‍ട്ടില്‍ കാണിച്ചുവെന്ന ചോദ്യത്തിന് ഉത്തരം പറയുകയാണെങ്കില്‍ ആളുകള്‍ ചോദിക്കില്ലെ ഷൂട്ട് ചെയ്തിട്ട് കട്ട് ചെയ്തതാണോയെന്ന്. പ്രേക്ഷകര്‍ക്ക് ഒരു നിരാശ തോന്നാന്‍ പാടില്ലല്ലൊ. അപ്പോള്‍ അത് വ്യക്തമാക്കാനുള്ള ബാധ്യത മേക്കഴ്‌സിനുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ഇതൊരു പുതിയ കാര്യം കൂടിയാണ്, എന്റെ അറിവില്‍ വേറൊരു സിനിമയും ഇങ്ങനെയില്ല,’ പൃഥ്വിരാജ് പറയുന്നു.
Content Highlights: Prithviraj says about Jana Gana Mana movie trailer