| Saturday, 2nd April 2022, 5:42 pm

സച്ചി എന്നോട് അയ്യപ്പന്‍ നായര്‍ ചെയ്യുന്നോയെന്ന് ചോദിച്ചിട്ടുണ്ട്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജന ഗണ മന. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമകളെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം താരം സംസാരിക്കുന്നത്.

‘കുരുതി സ്‌ക്രിപ്റ്റ് എന്റെ അടുത്തെത്തുന്നത് ഇബ്രാഹിമായിട്ട് അഭമിനയിക്കാനാണ്. ഞാന്‍ ഇബ്രാഹിമായിട്ട് അഭിനയിച്ചാല്‍ ലായിക്കായിട്ട് ആരു വരുന്നതാണെന്ന് നല്ലാതാണെന്ന് ഒരുപാട് ചിന്തിച്ചു, അങ്ങനെ ഞാന്‍ തന്നെ സജസ്റ്റ് ചെയ്തിട്ട് ഒരുപാട് ആളുകളോട് ചോദിച്ചെങ്കിലും ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. അപ്പോള്‍ ഞാന്‍ ലായിക്കായാല്‍ ഇബ്രാഹിമാവാന്‍ ആളെ കിട്ടിമോയെന്ന് നോക്കി, നായകനാവാന്‍ ആളുകള്‍ റെഡിയാണ്.

എന്നെ സംബന്ധിച്ചിടത്തോളം ഒരു നല്ല സിനിമയുടെ ഭാഗമാവുക എന്ന് മാത്രമാണ്. തലപ്പാവിലും തിരക്കഥയിലുമൊക്കെ ഞാനത് തന്നെയാണ് ചെയ്തത്. സച്ചിയും ഞാനും തമ്മിലുള്ള ബന്ധം വെച്ചിട്ട്, സച്ചി എന്നോട് അയ്യപ്പന്‍ നായര്‍ ചെയ്യുന്നോയെന്ന് ചോദിച്ചിട്ടുണ്ട്. ഞാനതിനെ പറ്റി ആലോചിച്ചിട്ട് പോലുമില്ല. ഞാന്‍ എനിക്ക് കോശി മതിയെന്ന് പറഞ്ഞു. എനിക്ക് പേഴ്‌സണലി കോശി കുറച്ചുകൂടി കോംപ്ലെക്‌സായിട്ടുള്ളൊരു ക്യാരക്ടറാണ്. അതിനര്‍ത്ഥം അയ്യപ്പന്‍ നായര്‍ മോശമാണെന്നല്ല, ബിജു ചേട്ടന്‍ ഗംഭീരമായി ചെയ്തതാണ്.

ഡ്രൈവിങ് ലൈസന്‍സിലും ഞാന്‍ സുരാജേട്ടന്‍ ചെയ്ത റോള്‍ ചെയ്യേണ്ടിയിരുന്നതാണ്. മമ്മൂക്ക താരമായിട്ടും ഞാന്‍ ആര്‍.ടി.ഒ ആയിട്ടുമായിട്ടുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. പിന്നെ അത് പല കാരണങ്ങള്‍ കൊണ്ടും നടന്നില്ല.

അയ്യപ്പനും കോശിയുമെന്ന സിനിമ ഒരു താരമെന്ന നിലയില്‍ എനിക്ക് ഗുണം മാത്രമേ ചെയ്തിട്ടുള്ളു,’ പൃഥ്വിരാജ് പറയുന്നു.

Content Highlights: Prithviraj says about his role Ayyappanum Koshiyum

We use cookies to give you the best possible experience. Learn more