കോള്‍ഡ് കേസ് എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ പേരിനെക്കുറിച്ച് മനസ്സുതുറന്ന് പൃഥ്വിരാജ്. പൊലീസ് കഥാപാത്രത്തിന് സത്യജിത്ത് എന്ന പേര് എന്തുകൊണ്ടാണ് തെരഞ്ഞെടുത്തതെന്നും ലളിതമായ പേരുകള്‍ ആലോചിക്കാതിരുന്നത് എന്തുകൊണ്ടാണെന്നുമുള്ള ചോദ്യത്തിനാണ് പൃഥ്വി മറുപടി പറയുന്നത്.
തിരക്കഥാകൃത്ത് കഥാപാത്രത്തിന് ഇട്ട പേര് സത്യജിത്ത് എന്നായിരുന്നു. സത്യജിത്ത് എന്ന് കേട്ടപ്പോള്‍ രമേശ് എന്ന് പോരേ എന്ന് താന്‍ തിരക്കഥാകൃത്തിനോട് ചോദിച്ചില്ലെന്നാണ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറയുന്നത്. ആക്ഷന്‍ ഹീറോ ബിജുവിലെ നിവിന്‍ പോളിയുടെ കഥാപാത്രത്തിന് ബിജു എന്ന് പേര് കൊടുത്തതുപോലെ തന്റെ കഥാപാത്രത്തിന് ബിജു എന്നായിരുന്നു പേരെങ്കിലും ഈ കഥ ഇതുപോലെ തന്നെ നടക്കുമായിരുന്നുവെന്ന് പൃഥ്വി പറയുന്നു.
ഓമനക്കുട്ടന്‍ എന്ന് പേരുള്ള ഡിഫന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സുഹൃത്ത് തനിക്കുണ്ടെന്നും പേര് ഓമനക്കുട്ടന്‍ എന്നായതുകൊണ്ട് അവന്‍ മിടുക്കനല്ലാതാവുന്നില്ലല്ലോ എന്നും പൃഥ്വി പറഞ്ഞു.
കോള്‍ഡ് കേസിന്റെ ക്യാമറ നിര്‍വഹിച്ചത് ജോമോന്‍ ടി. ജോണും ഗിരീഷ് ഗംഗാധരനും ചേര്‍ന്നാണ്. ജോമോനും ഗിരീഷും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ലെന്നും രണ്ടു പേര്‍ക്കും മനസ്സിലാക്കി ഒപ്പം വര്‍ക്ക് ചെയ്യാന്‍ കഴിയുമെന്നും പൃഥ്വി പറഞ്ഞു.
സിനിമക്കകത്തേക്ക് എല്ലാവരെയും കൊണ്ടുപോവാന്‍ സംവിധായകന്‍ തനുവിനും ഗിരീഷിനും ജോമോനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 30നാണ് കോള്‍ഡ് കേസ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. 2020ല്‍ പുറത്തിറങ്ങിയ ‘അയ്യപ്പനും കോശിയും’ സിനിമയ്ക്ക് ശേഷം ഇറങ്ങുന്ന പൃഥ്വിരാജ് ചിത്രമാണിത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Prithviraj says about Cold Case character name