ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജന ഗണ മന. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ബോംബ് പൊട്ടിത്തെറിക്കുന്ന സീന്‍ ഗ്രാഫിക്‌സ് ഉപയോഗിക്കാതെ ചിത്രീകരിച്ചതാണെന്നാണ് പൃഥ്വിരാജ് പറയുന്നത്.
റിയല്‍ ബ്ലാസ്റ്റ് ആയിരുന്നു അത്, വി.എഫ്.എക്‌സോ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സോ ഒന്നുമില്ല. ഷൂട്ടിന്റെ തലേദിവസം ഡിജോ വന്ന് ഷോട് എക്‌സ്‌പ്ലെയ്ന്‍ ചെയ്തപ്പോള്‍ എനിക്ക് മനസിലായി, എന്നോട് ബ്ലാസ്റ്റിന്റെ കാര്യം സൂചിപ്പിക്കുകയാണെന്ന് പൃഥ്വി പറഞ്ഞപ്പോള്‍, ബ്ലാസ്റ്റിന്റെ എക്‌സിപീരിയന്‍സ് പറയേണ്ടത് ഞങ്ങളാണെന്നായിരുന്നു സംവിധായകന്‍ ഡിജോ പറഞ്ഞത്.
‘കുറച്ചു നാളുകളായി അത്തരത്തിലൊരു ഇന്റന്‍സായ ഷോട്ടാണ് നമ്മുടെ മനസിലുള്ളത്. മാസ്റ്റര്‍ വരുന്നു, അങ്ങനെ, ഷോട്ടിനെ കുറിച്ച് മാസ്റ്ററിനോട് പറഞ്ഞു, അപ്പോള്‍ അദ്ദേഹം ചോദിച്ചത് പൃഥ്വി എവിടെ എന്നാണ്. എനിക്ക് പൃഥ്വിയെ പാക്കണമെന്ന് പറഞ്ഞു,’ ഡിജോ പറയുന്നു.
എന്നാല്‍ ഇതിനുമറുപടിയായി ‘ആ അതെ പിന്നെ പാക്കാന്‍ പറ്റിയില്ലെങ്കിലോ,’ എന്നാണ് പൃഥ്വി ചിരിച്ചുകൊണ്ട് പറഞ്ഞത്.
മാസ്റ്റര്‍ ഇത് പറഞ്ഞതോടെ കോണ്‍ഫിഡന്‍സ് മൊത്തം പോയി. അങ്ങനെ പൃഥ്വിയെ നേരിട്ട് പോയി കണ്ടു. ഷോട്ടിനെ കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാം റെഡിയല്ലെ എന്നാണ് പൃഥ്വിരാജ് ചോദിച്ചതെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍.
എത്ര ബോംബുണ്ടെന്നാണ് പൃഥ്വി ചോദിച്ചതെന്നായിരുന്നു സുരാജ് വെഞ്ഞാറമൂട് രസകരമായി പറഞ്ഞത്.
എന്നാല്‍ സുപ്രിയയായിട്ട് അടിയായി വന്നതുകൊണ്ടാണ് പൃഥ്വി ധൈര്യമായി ആ ഷോട്ട് അഭിനയിച്ചതെന്ന് സിനിമയുടെ പ്രൊഡ്യൂസറായ ലിസ്റ്റിന്‍ തമാശയായി പറഞ്ഞു.
Content Highlights: Prithviraj says about blast scene in Jana Gana Mana