|

എനിക്കത് പറ്റില്ലെന്ന് പറഞ്ഞു, നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ ഞാൻ ആ സീൻ ഷൂട്ട് ചെയ്തു കേട്ടോ...: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍. 250 കോടിയാണ് ഇതുവരെ ചിത്രത്തിന് ലഭിച്ച കളക്ഷൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളവും സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്നത് എമ്പുരാനാണ്. ചിത്രത്തിലെ ചില ഭാഗങ്ങളെച്ചൊല്ലി സംഘപരിവാർ അനുകൂലികൾ നടത്തുന്ന വിവാദങ്ങളൊന്നും എമ്പുരാന്റെ ബോക്‌സ് ഓഫീസ് പ്രകടനത്തെ തെല്ലും ബാധിച്ചിട്ടില്ല എന്ന് വേണം കരുതാൻ.

ഇപ്പോൾ എമ്പുരാൻ സിനിമയുടെ പ്രാരംഭഘട്ടത്തിൽ ഒരു പ്രധാന ഒ.ടി.ടി പ്ലാറ്റ്ഫോമിനെ സമീപിച്ചുവെന്ന് പറയുകയാണ് പൃഥ്വിരാജ്. എന്നാൽ സിനിമയിലെ പ്രത്യേക പാർട്ട് എത്തിയപ്പോൾ തന്നോട് എങ്ങനെ ഇത് ഷൂട്ട് ചെയ്യുമെന്ന് ചോദിച്ചുവെന്നും തൻ്റെ മനസിലുള്ള മെത്തേഡ് പറഞ്ഞപ്പോൾ അത് നടക്കില്ലെന്നും ചിന്തിക്കാൻ പറ്റാത്ത കാര്യമാണെന്ന് പറഞ്ഞുവെന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാൽ താനിത് ഷൂട്ട് ചെയ്തുവെന്നും കൂട്ടിച്ചേർക്കുന്നു പൃഥ്വിരാജ്. എമ്പുരാൻ്റെ പ്രസ് മീറ്റിലാണ് പൃഥിരാജ് സംസാരിച്ചത്.

എമ്പുരാൻ സിനിമയുടെ പ്രാരംഭഘട്ടത്തിൽ ഒരു മേജർ ഒ.ടി.ടി സ്ട്രീമിങ് പ്ലാറ്റ്ഫോം ഒരു സൂം കോളിൽ എന്നോട് ഒരു നരേഷൻ ചോദിച്ചു. അവർക്ക് ഈ സിനിമയിലേക്ക് ഇൻവെസ്റ്റ് ചെയ്യാൻ വേണ്ടിയാണ്.

അപ്പോൾ സൂം കോളിൽ ഈ നരേഷൻ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഒരു പെർട്ടികുലർ പാർട്ടിലെ, ഫസ്റ്റ് ഹാഫിലെ ഒരു മണിക്കൂർ കഴിയുമ്പോൾ വരുന്ന ഒരു സീനെത്തി. ഞാൻ ആ സീൻ നരേറ്റ് ചെയ്ത് കൊണ്ടിരുന്നപ്പോൾ അദ്ദേഹം എന്നോട് സോറി നിങ്ങളെന്താണ് പറയുന്നത് എന്നും എങ്ങനെയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ചോദിച്ചു.

എൻ്റെ മനസിൽ ഒരു മെത്തേഡ് ഉണ്ട്. അങ്ങനെയെടുക്കാൻ പറ്റുമെന്നാണ് ഞാൻ പറഞ്ഞത്. അപ്പോൾ ഇത് നടക്കുന്ന കാര്യമല്ല ഇതൊരിക്കലും ചിന്തിക്കാൻ പറ്റാത്ത കാര്യമാണെന്നാണ് അവർ പറഞ്ഞത്.

അദ്ദേഹം ഇന്നും അതേ സ്ട്രീമിങ് സർവീസിൽ ജോലി ചെയ്യുന്നുണ്ട്. നിങ്ങളിത് കേൾക്കുന്നുണ്ടെങ്കിൽ ഞാൻ ആ സീൻ ഷൂട്ട് ചെയ്തു കേട്ടോ…,’ പൃഥ്വിരാജ് പറയുന്നു.

വിവാദങ്ങൾക്കൊടുവിൽ എമ്പുരാനിൽ വീണ്ടും സെൻസറിങ് ചെയ്ത് മാറ്റം വരുത്തിയാണ് ഇന്നലെ (ബുധൻ) തിയേറ്ററിൽ പ്രദർശിപ്പിച്ചത്. സംഘപരിവാർ സമ്മർദ്ദത്തിനെത്തുടർന്ന് ചിത്രത്തിൽ മാറ്റം വരുത്താൻ നിർമാതാക്കൾ സ്വയം നിർബന്ധിതരായി സെൻസർ ബോർഡിനെ സമീപിക്കുകയായിരുന്നു. 24 മാറ്റങ്ങളുമായി എത്തിയ ചിത്രം 2.08 മിനിറ്റ് കുറച്ചിട്ടുണ്ട്.

Content Highlight: Prithviraj Saying about project conception stage of empuraan

Latest Stories

Video Stories