| Saturday, 10th March 2018, 2:21 pm

പാര്‍വതിയുടെ 'മൈ സ്റ്റോറി'ക്കു ഡിസ്‌ലൈക്ക് അടിച്ചവരെ കണ്ടം വഴി ഓടിച്ച് മമ്മൂക്ക; ട്രോളുകളുമായി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മമ്മൂട്ടി നായകനായ കസബയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് പാര്‍വതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിക്ക് ആരാധകര്‍ ഡിസ്‌ലൈക്ക് നല്‍കി പ്രതിഷേധിച്ചിരുന്നു. എന്നാല്‍, ഡിസ്‌ലൈക്ക് നല്‍കിയവര്‍ക്ക് തിരിച്ചടിയായി മമ്മൂട്ടി തന്നെ വെള്ളിയാഴ്ച മൈ സ്റ്റോറിയുടെ ട്രൈലര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. ഇതൊടെ പാര്‍വ്വതിയെ കണ്ടം വഴി ഓടിച്ചവരെ മമ്മൂക്ക കണ്ടം വഴി ഓടിച്ചെന്ന തരത്തില്‍ ട്രോളുകളും വ്യാപകമായി കൊണ്ടിരിക്കുകയാണ്.

നവാഗതയായ റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്-പാര്‍വ്വതി ചിത്രമാണ് മൈസ്റ്റോറി. ചിത്രത്തില്‍ ജയ് എന്ന കഥാപാത്രമായി പൃഥ്വിയും താരയായി പാര്‍വ്വതിയും എത്തുന്നു.
(ട്രോളുകള്‍ക്ക് കടപ്പാട്)


Related News: പാര്‍വ്വതി-പ്രിഥ്വിരാജ് ചിത്രം ‘മൈ സ്റ്റോറി’യുടെ ട്രൈലറെത്തി; പുറത്ത് വിട്ടത് മമ്മൂട്ടി

Latest Stories

We use cookies to give you the best possible experience. Learn more