| Tuesday, 28th December 2021, 1:49 pm

പൃഥ്വിയുടെ ആട് ജീവിതം വീണ്ടും തുടങ്ങുന്നു: ബ്ലെസിയും സംഘവും അല്‍ജീരിയയിലേയ്ക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബ്ലെസ്സിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ആട് ജീവിതത്തിന്റെ ഷൂട്ടിങ് പുനരാരംഭിക്കുന്നു. അടുത്ത ഷെഡ്യൂള്‍ മാര്‍ച്ച് ആദ്യ വാരം ആരംഭിക്കും. ഷെഡ്യൂളിനായുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലാണ്.

ഷൂട്ടിങ് ലൊക്കേഷനുകള്‍ തിരുമാനിക്കുന്നതിനായി ബ്ലെസ്സിയും കലാസംവിധായകന്‍ പ്രശാന്ത് മാധവും ഫെബ്രുവരിയില്‍ അള്‍ജീരിയയിലേയ്ക്ക് പുറപ്പെടും.

നിലവില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. അതിന് ശേഷം ആടുജീവിതത്തിലെ നജീബായി മാറാനുള്ള തയ്യാറെടുപ്പിലേക്ക് താരം പോകും.

ആടുകള്‍ക്കൊപ്പമുള്ള നജീബിന്റെ ഏറ്റവും കഠിനമായ ജീവിത കാലഘട്ടങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. 2020 മേയ് മാസത്തില്‍ ആടുജീവിതം ഷൂട്ടിങ്ങിനായി ജോര്‍ദാനിലേക്ക് പോയ സംഘം കൊവിഡിന്റെ പശ്ചാത്തലത്തില്‍ അവിടെ കുടുങ്ങിയിരരുന്നു. പിന്നീട് ഷൂട്ടിങ് നിര്‍ത്തിവെക്കുകയായിരുന്നു.

90 ദിവസത്തെ ഒറ്റ ഷെഡ്യൂളായി തന്നെ ചിത്രം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ അമലാപോളാണ് നായിക. യോദ്ധക്കും, മലയന്‍ കുഞ്ഞിനും ശേഷം എ.ആര്‍. റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന മൂന്നാമത്തെ ചിത്രമാവും ആട് ജീവിതം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: prithviraj’s movie aadu jeevitha starting next schedule

Latest Stories

We use cookies to give you the best possible experience. Learn more