പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി. ബിബിന്‍ മൈക്കിളും എന്‍. ശ്രീജിത്തും തിരക്കഥയെഴുതുന്ന ചിത്രം ഒരു കോമഡി ഡ്രാമയായിരിക്കും.
ലൂസിഫറിലൂടെ തന്റെ സംവിധാനമികവ് തെളിയിച്ച പൃഥ്വിരാജിന്റെ രണ്ടാമത്തെ ചിത്രത്തിനും പ്രതീക്ഷകളേറെയാണ്.
ഒരു അവാര്‍ഡ് ഫംഗ്ഷനില്‍ ബ്രോ ഡാഡി ഒരു സാധാരണ ചിത്രമാണന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ‘സിനിമക്കായി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രേക്ഷകരാണ് സിനിമ നല്ലതാണോയെന്ന് തീരുമാനിക്കേണ്ടത്. സിനിമയെ പറ്റി സ്‌പെഷ്യലായി ഒന്നും പറയാനില്ല,’ പൃഥ്വിരാജ്
പറഞ്ഞു. അതേസമയം കോമഡി ഡ്രാമ പൃഥ്വിരാജ് എങ്ങനെയാണ് കൈകാര്യം ചെയ്യാന്‍ പോകുന്നതെന്നുള്ള ആകാംക്ഷയിലാണ് സിനിമാ ലോകം. ആദ്യചിത്രമായ ലൂസിഫര്‍ ആക്ഷന്‍ ത്രില്ലറായിരുന്നു.
മോഹന്‍ലാല്‍, പൃഥ്വിരാജ്, കല്ല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിങ്ങനെ ഒരു താരനിര തന്നെയാണ് സിനിമയില്‍ അണിനിരക്കുന്നത്.
നിലവില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലാണ് പൃഥ്വിരാജ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സിനിമയില്‍ അവതരിപ്പിക്കുന്നത്. വിവേക് ഒബ്രോയിയും പ്രധാനവേഷത്തിലെത്തുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: prithviraj-on-bro-daddy-says-its-a-simple-film-with-nothing-special-to-say-about