Malayalam Cinema
'പൂക്കളര്‍ ഷര്‍ട്ടിട്ട കടുവ'; വീണ്ടും മലയാളത്തില്‍ ക്യാപ്ഷനുമായി പൃഥ്വി, പിഷാരടി ഒപ്പമുണ്ടോയെന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 28, 07:56 am
Thursday, 28th October 2021, 1:26 pm

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന കടുവയുടെ രണ്ടാം ഘട്ട ചിത്രീകരണം കഴിഞ്ഞ ദിവസമായിരുന്നു ആരംഭിച്ചത്. മോഹന്‍ലാല്‍ നായകനാകുന്ന എലോണിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഷാജി കൈലാസ് കടുവയുടെ രണ്ടാംഘട്ട ഷൂട്ടിങ് ആരംഭിച്ചത്.

ചിത്രത്തിന്റെ ലൊക്കേഷന്‍ വിശേഷങ്ങള്‍ നേരത്തെ നടന്‍ പൃഥ്വിരാജ് പങ്കുവെക്കുകയും ചെയ്തിരുന്നു. ‘കടുവക്കുന്നേല്‍ കുറുവച്ചന്റെ’ ഗെറ്റപ്പിലുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങളായിരുന്നു നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ കടുവയുടെ പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

‘പൂക്കളര്‍ ഷര്‍ട്ടിട്ട കടുവ’ എന്നാണ് പൃഥ്വിരാജ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. കൂളിങ് ഗ്ലാസിട്ട് കാറില്‍ ഇരുന്ന് എടുത്ത ഫോട്ടോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

പിഷാരടിക്ക് പഠിക്കുവാണോ എന്നും പിഷാരടി പൃഥ്വിയുടെ ഫോണ്‍ ഹാക്ക് ചെയ്‌തെന്നാണ് ആദ്യം കരുതിയതെന്നുമാണ് ചില കമന്റുകള്‍. നമുക്ക് വെള്ളയും വെള്ളയും ഇട്ട ആ മാസ് കടുവാക്കുന്നേല്‍ കുറുവച്ചനെ കണ്ടാല്‍ മതിയെന്നും പൃഥ്വിയുടെ ഫോണില്‍ മലയാളം കീബോര്‍ഡ് ഒക്കെ ഉണ്ടോ എന്ന് അന്വേഷിക്കുന്നവരും ഉണ്ട്.

കൂളിങ് ഗ്ലാസുള്ള ലോകത്തിലെ ഒരേ ഒരു കടുവയെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. ഇതിനിടെ പൂക്കളര്‍ ഷര്‍ട്ടല്ലെന്നും പൂക്കളുള്ള ഷര്‍ട്ടിട്ട കടുവ എന്നാണ് മലയാളമെന്നും തിരുത്തി കൊടുത്ത് ചിലര്‍ എത്തുന്നുണ്ട്

നേരത്തെ ബ്രോ ഡാഡിയുടെ ലൊക്കേഷനില്‍ നിന്നും പങ്കുവെച്ച തന്റെ ഒരു ചിത്രത്തിന് ‘പൂക്കളര്‍ ഷര്‍ട്ടിട്ട സംവിധായകന്‍’ എന്നായിരുന്നു പൃഥ്വി അടിക്കുറിപ്പ് നല്‍കിയത്.

മലയാളത്തില്‍ ഫേസ്ബുക്ക് കുറിപ്പുകളോ, ഫോട്ടോ അടിക്കുറിപ്പുകളോ എഴുതാറില്ലാത്ത പൃഥ്വിയുടെ വേറിട്ട മലയാളം അടിക്കുറിപ്പ് ആരാധകരെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Prithviraj Kaduva Shooting Still