| Monday, 22nd April 2024, 2:57 pm

ആടുജീവിതത്തില്‍ വേണ്ടത്ര ചര്‍ച്ചയാകാതെ പോയ സീനുകൾ അതാണ്: പൃഥിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതത്തില്‍ ചർച്ച ചെയ്യപ്പെടാതെ പോയ സീനുകളെക്കുറിച്ച് സംസാരിക്കുകയാണ് നടൻ പൃഥ്വിരാജ്. ഹക്കീമിനെ മൂന്ന് വർഷത്തിന് ശേഷം കാണുമ്പോൾ ഭാഷ കിട്ടാതെ വരുന്നത് താൻ ബ്ലെസിയോട് പറഞ്ഞ സജഷൻ ആണെന്നും പൃഥ്വിരാജ് പറയുന്നുണ്ട്. അതിന് ശേഷം ഹക്കീം കത്ത് കല്ലിൽ കൊണ്ട് വെക്കുമ്പോൾ നജീബ് അത് വായിക്കുന്ന സീനുണ്ട്.

ആ കത്ത് എടുത്തിട്ട് വായിക്കാൻ കുറച്ച് ശ്രമിക്കുമ്പോൾ തനിക്ക് വാക്കുകൾ പിടികിട്ടുന്നില്ലെന്നും കുറച്ചധികം നേരം പേപ്പറിൽ നോക്കിയിട്ടാണ് ഇത് തിരിച്ചു ആണ് പിടിച്ചിരിക്കുന്നത് എന്ന് മനസിലാകുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ഭാഷ അയാൾക്ക് മനസിലാക്കാനുള്ള ശേഷി നഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട് എന്നൊരു ഡീറ്റൈലിങ് കൊടുക്കാൻ ശ്രമിച്ചതാണെന്നും ആ സീൻ ചർച്ച ചെയ്യപെടതെ പോയതാണെന്നും പൃഥ്വിരാജ് സക്സസ് സെലിബ്രേഷനിൽ പറഞ്ഞു.

‘ഇത് ആരും പറഞ്ഞില്ല എന്ന് ഞാൻ പറയുന്നില്ല കുറച്ച് ആളുകൾ സ്പോട്ട് ചെയ്തിട്ടുണ്ട്. ആരും പറഞ്ഞില്ല എന്ന് പറയുന്നത് തെറ്റാണ്. എങ്കിലും ചർച്ചാ വിഷയം ആകാത്ത ഒരു സീനാണ്.

ആക്ടർസ് ഇന്റെർപ്രെറ്റേഷന്റെ ഭാഗമായിട്ട് എന്റെ മനസിൽ വന്ന ചിന്ത ബ്ലെസി ചേട്ടനോട് ഷെയർ ചെയ്തത്. ഇയാൾ മരുഭൂമിയിൽ വന്നു പെട്ടതിന് ശേഷം ദേഷ്യം പറഞ്ഞു നിൽക്കുന്ന ഫെയ്സ് കഴിഞ്ഞാൽ ഇയാള് ഭാഷ ഉപയോഗിക്കുന്നുണ്ടാവില്ലല്ലോ. മലയാളം സംസാരിക്കാൻ ആരുമില്ല, പറഞ്ഞാൽ മനസിലാകുന്ന ആരുമില്ല. ആടുകളോടും ഒട്ടകങ്ങളുടെ ഒരു ബന്ധം ഉണ്ടെങ്കിലും ദിവസേന വർത്താനം പറയുന്നത് ഒന്നും ഉണ്ടാവില്ല.

ഭാഷ ഉപയോഗിക്കുന്നതിന്റെ ബ്രെയിൻ മെമ്മറി കുറച്ച് പിറകോട്ട് ആവും. മൂന്ന് വർഷത്തിനുശേഷം ഹക്കീമിനെ കണ്ടുമുട്ടുമ്പോൾ സംസാരിക്കാൻ ശ്രമിക്കുമ്പോൾ ഭാഷ കിട്ടില്ല എന്നത് പെർഫോമൻസിൽ വരണം എന്ന് എനിക്ക് തോന്നിയിരുന്നു. അത് പറഞ്ഞപ്പോൾ ബ്ലെസി ചേട്ടന് നല്ല സന്തോഷം.

ഹക്കീമിനെ കാണുന്ന സീനിലും ഈ സെന്റെൻസ് കൺസ്ട്രക്ട് ചെയ്യാൻ പറഞ്ഞിട്ട് എന്ത് വാക്കുകളാണ് ഉപയോഗിക്കേണ്ടത് എന്ന സ്ട്രഗിൾ ഉണ്ട്. ആ സീനിനു ശേഷം ഹക്കീം ഒരു കത്ത് ഒരു കല്ലില് വെച്ചിട്ട് ഞാൻ ഓടിപ്പോയത് കത്തെടുക്കുന്നുണ്ട്. അത് ഞാൻ ടേക്കിൽചെയ്തതാണ്. ആ കത്ത് എടുത്തിട്ട് വായിക്കാൻ കുറച്ച് ശ്രമിക്കും, എനിക്ക് വാക്കുകൾ പിടികിട്ടുന്നില്ല.

കുറച്ചധികം നേരം പേപ്പറിൽ നോക്കിയിട്ടാണ് ഇത് തിരിച്ചു ആണ് പിടിച്ചിരിക്കുന്നത് എന്ന് സ്പോട്ട് ചെയ്യാൻ പറ്റുന്നത്. ഭാഷ അയാൾക്ക് മനസിലാക്കാനുള്ള ശേഷി നഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട് എന്നൊരു ഡീറ്റൈലിങ് കൊടുക്കാൻ ശ്രമിച്ചതാണ്. കുറച്ച് ആൾക്കാരൊക്കെ സ്പോട്ട് ചെയ്തു പറഞ്ഞു അങ്ങനെ ഒരു വലിയ ചർച്ച വന്നില്ല,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj is talking about scenes in the aadujeevitham  that have not been discussed

We use cookies to give you the best possible experience. Learn more