വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരിക്ക്; നാളെ ശസ്ത്രക്രിയ
Entertainment news
വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരിക്ക്; നാളെ ശസ്ത്രക്രിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th June 2023, 10:27 pm

ഷൂട്ടിങ്ങിനിടെ നടന്‍ പൃഥ്വിരാജിന് പരിക്ക്. ഇടുക്കി മറയൂരില്‍ വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ്ങിനിടെയാണ് പരിക്കേറ്റത്. കാലിനാണ് പരിക്കേറ്റത്. നാളെ ശസ്ത്രക്രിയക്ക് വിധേയനാക്കും.

വിലായത്ത് ബുദ്ധയുടെ ചിത്രീകരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മറയൂരില്‍ നടക്കുന്നുണ്ട്. സിനിമയുടെ ഒരു സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പൃഥ്വിരാജിന്റെ കാലിന് പരിക്കേറ്റത്.

പരിക്ക് സാരമുള്ളതല്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരങ്ങള്‍. വൈകുന്നേരത്തോട് കൂടി തന്നെ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നിരീക്ഷണത്തിലാണ്. കാലിന്റെ ലിഗമന്റുമായി ബന്ധപ്പെട്ടാണ് പരിക്ക് എന്നാണ് അറിയുന്നത്.

നാളെ രാവിലെയായിരിക്കും സര്‍ജറി. ഇന്ന് ഉച്ചയോട് കൂടിയാണ് പരിക്കേറ്റത്. ഷൂട്ടിങ്ങ് കാരണം ഇന്ന് നടന്ന അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ പൃഥ്വിരാജിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

content highlights: Prithviraj injured while shooting for Vilayat Buddha. Surgery tomorrow