ഇത്തരത്തില്‍ ചിത്രത്തിന്റെ സസ്‌പെന്‍സ് പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യണമെന്നും പൃഥ്വിരാജ് ആവശ്യപ്പെടുന്നു.
കോഴിക്കോട്: പൃഥ്വിരാജ് നായകനായ എസ്രയുടെ സസ്‌പെന്‍സ് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടന്‍ രംഗത്ത്. ഇത്തരം പ്രചരണങ്ങളിലൂടെ സിനിമ കാണുന്നയാളുടെ ആവേശം കെടുത്തുന്നതിനു പിന്നിലെ ചേതോവികാരം എന്താണെന്ന് തനിക്കു മനസിലാവുന്നില്ലെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.
ഇത്തരത്തില്‍ ചിത്രത്തിന്റെ സസ്‌പെന്‍സ് പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യണമെന്നും പൃഥ്വിരാജ് ആവശ്യപ്പെടുന്നു. എസ്രയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് പൃഥ്വി നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
“ഏറെ നന്ദിയുണ്ട്. ഒപ്പം വിനീതമായ ഒരപേക്ഷയും. എസ്രയുടെ സസ്‌പെന്‍സും പ്ലോട്ടും പ്രചരിപ്പിച്ചുകൊണ്ട് ഒട്ടേറെ സന്ദേശങ്ങള്‍ വാട്‌സ്ആപ്പും എഫി.ബിയും വഴി പ്രചരിക്കുന്നുണ്ട്. സിനിമ കാണാന്‍ പോകുന്ന പ്രേക്ഷകരുടെ നല്ലൊരു എക്‌സ്പീരിയന്‍സ് നശിപ്പിക്കാനുളള ഈ നീക്കത്തിനു പിന്നിലെ ചേതോവികാരം എന്താണെന്ന് മനസിലാവുന്നില്ല. ഇത് നിര്‍ത്തുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്താല്‍ മലയാളത്തില്‍ തീര്‍ത്തും വ്യത്യസ്തമായൊരു ചുവടുവെപ്പു നടത്തിയ നടന്‍ എന്ന നിലയില്‍ ഞാന്‍ കൃതാര്‍ത്ഥനായിരിക്കും.
എസ്രയെ മലയാളത്തില്‍ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച ചിത്രമാക്കി മാറ്റിയതിന് നന്ദി. എല്ലാ പിന്തുണയ്ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി.”