മലയാളിക്ക് പൃഥ്വിയുടെ സമ്മാനം: ക്രിസ്മസിന് വിമാനം സൗജന്യമായി കാണാം
Mollywood
മലയാളിക്ക് പൃഥ്വിയുടെ സമ്മാനം: ക്രിസ്മസിന് വിമാനം സൗജന്യമായി കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd December 2017, 4:38 pm

കോഴിക്കോട്: ക്രിസ്മസ് ദിനം മലയാളികള്‍ക്ക് പൃഥിയുടെ സ്‌നേഹ സമ്മാനം. തന്റെ പുതിയ സിനിമയായ വിമാനം കേരളത്തിലുള്ള എല്ലാ തിയേറ്ററുകളിലും സൗജന്യമായി കാണാമെന്ന് പൃഥ്വിരാജ്. വെള്ളിയാഴ്ച്ചയാണ് സിനിമ പുറത്തിറങ്ങിയത്.

ക്രിസ്മസ് ദിവസത്തിലെ ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ ഒഴിച്ചുള്ള ഷോകളാണ് സൗജന്യമാക്കിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മലയാളികള്‍ക്കുള്ള സമ്മാനം പൃഥ്വി പ്രഖ്യാപിച്ചത്.

കൂടാതെ ഫസ്റ്റ് ഷോ യുടെയും സെക്കന്‍ഡ് ഷോ യുടെയും പണം വിമാനം സിനിമയുടെ കഥക്ക് കാരണക്കാരനായ സജി തോമസിന് നല്‍കുമെന്നും പൃഥ്വി പറഞ്ഞു.

സംവിധായകന്‍ പ്രദീപ് നായര്‍, നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. സിനിമയുടെ ചരിത്രത്തില്‍ ഇതുപോലൊരു ഓഫര്‍ ആദ്യമായിട്ടായിരിക്കുമെന്നും പൃഥ്വി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.