കോഴിക്കോട്: മമ്മൂട്ടി നായകനായി എത്തുന്ന “ദി ഗ്രേറ്റ് ഫാദര്‍” പൂര്‍ണ്ണമായും എല്ലാ പ്രേക്ഷകരേയും അഭിരുചിയ്ക്ക് അനുസരിച്ചുള്ള സിനിമയായിരിക്കുമെന്ന് നടന്‍ പൃഥ്വിരാജ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളാണ് പൃഥ്വിരാജ്.
മലയാള സിനിമയില്‍ മുന്‍വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും കഴിവുള്ള പുതുമുഖ സംവിധായകരുടേയും ഒരുപിടി നല്ല അഭിനേതാക്കളുടേയും കടന്ന് വരവാണ് സംഭവിക്കുന്നത്. ആഗസ്റ്റ് സിനിമയും അതിന് വേണ്ടി കഴിയുന്നത്ര പങ്കുവഹിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം ഒരു പുതുമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ഹനീഫ് അദേനിയെ തങ്ങള്‍ നാളെ മലയാള സിനിമയ്ക്ക് സമ്മാനിക്കുകയാണെന്നും പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
“ദി ഗ്രേറ്റ് ഫാദറി”ന്റെ സംവിധായകനും രചയിതാവുമാണ് ഹനീഫ് അദേനി. “ദി ഗ്രേറ്റ് ഫാദര്‍” നാളെ റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ പട്ടികയും പുറത്ത്വിട്ടിട്ടുണ്ട്. ആഗസ്റ്റ് സിനിമയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് തിയേറ്രര്‍ ലിസ്റ്റ് പുറത്തുവിട്ടത്. കേരളത്തില്‍ മാത്രം 202 തിയേറ്ററുകളിലാണ് ചിത്രത്തിന്റെ റിലീസ്. ഇത് കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ 150 ഓളം തിയേറ്ററുകളിലാണ് ചിത്രമെത്തുന്നത്.
മമ്മൂട്ടിയ്‌ക്കൊപ്പം ആര്യ, സ്‌നേഹ, ഷാം, അനിഖ, ഐ.എം വിജയന്‍, മിയ ജോര്‍ജ്ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം.
തിയേറ്റര്‍ ലിസ്റ്റ്:
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്: