കൊച്ചി: കൊവിഡ് കാലം സിനിമാ മേഖലയിലെ തൊഴിലാളികളെയും വലിയ ദുരിതത്തിലാണ് എത്തിച്ചത്. സിനിമയില്ലാതെ ആയതോടെ സാമ്പത്തികമായി ഏറെ ദുരിതത്തിലാണ് സിനിമയിലെ സാധാരണക്കാരായ തൊഴിലാളികള്‍.
ഇത്തരം തൊഴിലാളികള്‍ക്കായി ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്ക രൂപീകരിച്ച കൊവിഡ് സാന്ത്വന പരിപാടിയിലേക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്.
മൂന്ന് ലക്ഷം രൂപയാണ് പൃഥ്വി സംഭാവന നല്‍കിയിരിക്കുന്നത്.ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള ബൃഹത്തായ സഹായ പദ്ധതിയാണിത്.
ഫെഫ്ക തന്നെയാണ് പൃഥ്വി സഹായം എത്തിച്ച വിവരം അറിയിച്ചത്.ആശുപത്രിയില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ക്ക് ധന സഹായം, കോവിഡ് മെഡിക്കല്‍ കിറ്റ്, അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജീവന്‍ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം.
കുട്ടികളുടെ പഠന സാമഗ്രികള്‍ വാങ്ങാനുള്ള സഹായം, കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ , ആവശ്യമെങ്കില്‍ ആശ്രിതര്‍ക്ക് സംഘടനാ അംഗത്വം, ജോലി എന്നിവയാണ് കൊവിഡ് സാന്ത്വന പദ്ധതി.
അപേക്ഷകള്‍ ഫെഫ്ക അംഗങ്ങള്‍ അതാത് സംഘടനാ മെയിലിലേക്കാണ് അയയ്ക്കേണ്ടത്. കഴിഞ്ഞ തവണയും ഫെഫ്ക സമാനമായ രീതിയില്‍ സഹായങ്ങള്‍ എത്തിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Prithviraj donates Rs 3 lakh to FEFKA Covid consolation project