| Saturday, 21st May 2022, 2:13 pm

ഇല്ല... ഞാന്‍ വെറുതെ വിടില്ല ! ; മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ പിറന്നാള്‍ മലയാളികള്‍ ഒന്നടങ്കം വളരെ ആവേശത്തോടെ ആഘോഷിക്കുകയാണ് മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും താരത്തിന് ആശംസകള്‍ നേര്‍ന്നു കഴിഞ്ഞു.

ഇപ്പോള്‍ ഇതാ ഏറെ വ്യത്യസ്തമായ ആശംസയുമായി എത്തിരിക്കുകയാണ് പൃഥ്വിരാജ്. ‘ഇല്ല … ഞാന്‍ വെറുതെ വിടില്ല ! അടുത്ത വര്‍ഷം വീണ്ടും വരും’ എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജ് മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

ആശംസ പോസ്റ്റിലൂടെ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ എംമ്പുരാനെ പറ്റിയുള്ള ചര്‍ച്ചകളും ഉയര്‍ന്നു വന്നിരിക്കുകയാണ്.

2019 ലാണ് മോഹന്‍ലാലിനെ നായകനാക്കി മലയാളത്തിലെ ഏക്കാലത്തേയും വമ്പന്‍ ഹിറ്റ് ചിത്രമായ ലൂസിഫര്‍ പൃഥ്വിരാജ് സംവിധാനം ചെയ്തത്.

ലുസിഫറിന്റെ വമ്പന്‍ ഹിറ്റിന് ശേഷം പൃഥ്വിരാജിന്റെ രണ്ടാമത്തെ ചിത്രവും മോഹന്‍ലാലിന് ഒപ്പം ആയിരുന്നു. രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ഈ കഴിഞ്ഞ ജനുവരി 26 നാണ് റിലീസ് ചെയ്തത്. ചിത്രവും മികച്ച അഭിപ്രായം നേടിയിരുന്നു.

എമ്പുരാന്‍ അടുത്ത വര്‍ഷം ചിത്രികരണം ആരംഭിക്കും എന്നാണ് പുറത്ത് വരുന്ന റിപോര്‍ട്ടുകള്‍. നിലവില്‍ ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആട് ജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോര്‍ദാനിലാണ് പൃഥ്വിരാജ് ഉള്ളത്.

എമ്പുരാന്റെ തിരക്കഥ ചര്‍ച്ച ചെയ്യാനായി ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി ജോര്‍ദാനിലേക്ക് എത്തുമെന്ന് പൃഥ്വി നേരത്തെ പറഞ്ഞിരുന്നു.

‘അവിടേക്ക് മുരളിയും വരുന്നുണ്ട്. അവിടെ ഇരുന്ന് എമ്പുരാന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് വായിച്ച് കഴിഞ്ഞാല്‍ എന്റെ മനസ്സില്‍ ഒരു പ്ലാനുണ്ടാക്കി നാട്ടില്‍ തിരിച്ച് വരുമ്പോള്‍ അതിന്റെ കാര്യങ്ങള്‍ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരെയും പോലെ തന്നെ ഞാനും ഈ സിനിമയെ വളരെ ആകാംക്ഷയോടെയാണ് കാണുന്നത്,’ എന്നായിരുന്നു പൃഥ്വിയുടെ വാക്കുകള്‍.

Content Highlight: Prithviraj Birthday wishes on Mohanlal and Clues about Empuraan

We use cookies to give you the best possible experience. Learn more