| Thursday, 11th July 2024, 1:20 pm

ഇനി സീൻ മാറും, സൂപ്പർ ലീഗിൽ തീപാറിക്കാൻ പൃഥ്വിയുടെ ടീം എത്തുന്നു, ആവേശത്തിൽ കായിക കേരളം

സ്പോര്‍ട്സ് ഡെസ്‌ക്

കേരളത്തിലെ ഏറ്റവും പുതിയ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയിൽ മത്സരിക്കുന്ന കൊച്ചി ടീമിന്റെ പേര് പുറത്തുവിട്ട് പൃഥ്വിരാജ്.

ഫോഴ്സാ എഫ്.സി എന്ന പേരിലായിരിക്കും പൃഥ്വിയും കൂട്ടരും കളത്തിൽ ഇറങ്ങുക. പൃഥ്വിരാജും സുപ്രിയ മേനോനും തങ്ങളുടെ ടീമിന് ഒരു പേര് നിർദേശിക്കാമോയെന്ന് ചോദിച്ച് നേരത്തെ സോഷ്യൽ മീഡിയകളിൽ പോസ്റ്റ്‌ പങ്കുവെച്ചിരുന്നു. നിരവധിയാളുകൾ പോസ്റ്റിന് കമെന്റുകളുമായി രംഗത്തെത്തിയിരുന്നു.

‘ഒരു പുതിയ അധ്യായം കുറിക്കാൻ “ഫോഴ്സാ കൊച്ചി”
കാൽപന്തിന്റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങൾ കളത്തിൽ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ,’പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.

ഇതിഹാസതാരങ്ങളെ അണിനിരത്തികൊണ്ടാണ് കേരള സൂപ്പർ ലീഗ് ഫുട്ബോളിന് തുടക്കമാവുന്നത്. സൂപ്പർ ലീഗ് കേരള( എസ്.എൽ. കെ) ഫുട്ബോൾ ക്ലബ്ബായ കൊച്ചി പൈപ്പേഴ്സിന്റെ ഓഹരിയാണ് പൃഥ്വി വാങ്ങിയത്.

ഇതിന് പിന്നാലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ടീമിന്റെ സഹ ഉടമയാകുന്ന കേരളത്തിലെ ആദ്യ സിനിമതാരമായി മാറാനും പൃഥ്വിക്ക് സാധിച്ചിരുന്നു. ടൂർണമെന്റിൽ ആറ് ടീമുകളാണ് കിരീട പോരാട്ടത്തിനായി മാറ്റുരക്കുന്നത്. ആദ്യ സീസണിൽ ആറ് ടീമുകളാണ് സൂപ്പർ ലീഗിൽ മാറ്റുരക്കുന്നത്.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നാണ് ടീമുകൾ സംസാരിക്കുന്നത്. സെപ്റ്റംബർ ആദ്യംവാരം പ്രഥമ സൂപ്പർ ലീഗിന് കിക്കോഫാകും.

Content Highlight: Prithviraj Announce The Name Of Football Team For Kerala Super League

We use cookies to give you the best possible experience. Learn more