Entertainment news
പൃഥ്വിരാജും ബിജു മേനോനും മികച്ച നടന്മാര്‍, സുരഭി ലക്ഷ്മി മികച്ച നടി, മികച്ച ചിത്രം 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'; ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Sep 13, 09:09 am
Monday, 13th September 2021, 2:39 pm

തിരുവനന്തപുരം: 2020-ലെ കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പൃഥ്വിരാജും ബിജു മേനോനുമാണ് മികച്ച നടന്മാര്‍. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ് ഇരുവര്‍ക്കും പുരസ്‌ക്കാരം സ്വന്തമായത്.

ജ്വാലമുഖി എന്ന ചിത്രത്തിലൂടെ സുരഭി ലക്ഷ്മിയും വൂള്‍ഫ്, ആണും പെണ്ണും എന്ന ചിത്രത്തിലൂടെ സംയുക്ത മേനോനും മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച ചിത്രം.

സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച സംവിധായകന്‍. ‘എന്നിവര്‍’ എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് ശിവയ്ക്ക് പുരസ്‌ക്കാരം ലഭിച്ചത്. സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകന്‍ കെ. ജി. ജോര്‍ജ്ജിനാണ്.

സിനിമാരംഗത്ത് വൈവിദ്ധ്യമാര്‍ന്ന സിനിമകളിലൂടെ 40 വര്‍ഷം തികയ്ക്കുന്ന സംവിധായകന്‍ കെ.ഹരികുമാറിന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും. വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടിയ നടന്‍ മാമൂക്കോയ, നടന്‍ സായികുമാര്‍, നടി ബിന്ദു പണിക്കര്‍ എന്നിവര്‍ക്കു ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സമ്മാനിക്കും.

അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ്, ബാലന്‍ തിരുമല, ഡോ.അരവിന്ദന്‍ വല്ലച്ചിറ,പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാല്‍ക്കുളങ്ങര, എ.ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. മൊത്തം 34 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച രണ്ടാമത്തെ ചിത്രം: വെള്ളം(നിര്‍മ്മാണം:ജോസ്‌കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്, ബിജു)
മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്‍: പ്രജേഷ് സെന്‍ (ചിത്രം: വെള്ളം)
മികച്ച സഹനടന്‍ : സുധീഷ് (ചിത്രം എന്നിവര്‍)
മികച്ച സഹനടി:മമിത ബൈജു(ചിത്രം: ഖോ ഖോ)
മികച്ച ബാലതാരം : മാസ്റ്റര്‍ സിദ്ധാര്‍ത്ഥ (ചിത്രം: ബൊണാമി),
ബേബി കൃഷ്ണശ്രീ(ചിത്രം: കാന്തി)

മികച്ച തിരക്കഥാകൃത്ത് : സച്ചി (ചിത്രം :അയ്യപ്പനും കോശിയും)
പ്രത്യേക ജൂറി അവാര്‍ഡ്: വിശ്വനാഥ ബി. നിര്‍മിച്ച് ഹരികുമാര്‍ സംവിധാനം ചെയ്ത ജ്വാലാമുഖി
മികച്ച ഗാനരചയിതാവ് : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ (ചിത്രം : രണ്ടാം നാള്‍)
മികച്ച സംഗീത സംവിധാനം : എം.ജയചന്ദ്രന്‍ (ചിത്രം : സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകന്‍ : പി.കെ.സുനില്‍കുമാര്‍ (ഗാനം : ശരിയേത് തെറ്റേത്, ചിത്രം: പെര്‍ഫ്യൂം)
മികച്ച പിന്നണി ഗായിക : കെ.എസ്.ചിത്ര (ഗാനം:നീലവാനം താലമേന്തി, ചിത്രം: പെര്‍ഫ്യൂം)
മികച്ച ഛായാഗ്രാഹകന്‍ : അമല്‍ നീരദ് (ചിത്രം: ട്രാന്‍സ്)
മികച്ച ചിത്രസന്നിവേശകന്‍: നൗഫല്‍ അബ്ദുള്ള (ചിത്രം: സമീര്‍)
മികച്ച ശബ്ദലേഖകന്‍ : റസൂല്‍ പൂക്കുട്ടി (ചിത്രം : ട്രാന്‍സ്)
മികച്ച കലാസംവിധായകന്‍ : ദീപു ജോസഫ് (ചിത്രം: സൂഫിയും സുജാതയും)
മികച്ച മേക്കപ്പ്മാന്‍ : സുധി സുരേന്ദ്രന്‍ (ചിത്രം: ഏക് ദിന്‍)
മികച്ച വസ്ത്രാലങ്കാരം: മഹര്‍ ഹംസ (ചിത്രം ട്രാന്‍സ്)
മികച്ച ജനപ്രിയചിത്രം: സൂഫിയും സുജാതയും (സംവിധാനം : ഷാനവാസ് നാരണറിപ്പുഴ)
മികച്ച ബാലചിത്രം: ബോണാമി (സംവിധാനം: ടോണി സുകുമാര്‍)
മികച്ച ജീവചരിത്ര സിനിമ : വിശുദ്ധ ചാവറയച്ചന്‍ (സംവിധാനം:അജി കെ.ജോസ്)
മികച്ച പരിസ്ഥിതി ചിത്രം: ഒരിലത്തണലില്‍ (സംവിധാനം: അശോക് ആര്‍.നാഥ്)
അനുഷ്ഠാനകലയെ ആസ്പദമാക്കിയ മികച്ച ചിത്രം: പച്ചത്തപ്പ് (സംവിധാനം: അനു പുരുഷോത്ത്), ഉരിയാട്ട് (സംവിധാനം: കെ.ഭുവനചന്ദ്രന്‍)
മികച്ച സംസ്‌കൃതചിത്രം: ഭഗവദ്ദജ്ജുകം (സംവിധാനം യദു വിജയകൃഷ്ണന്‍)

മികച്ച നവാഗത പ്രതിഭ
നടന്‍: ആനന്ദ് റോഷന്‍ (ചിത്രം:സമീര്‍)
നടി: അഫ്സാന ലക്ഷ്മി (ചിത്രം: വെളുത്ത മധുരം)
സംവിധാനം : വിയാന്‍ വിഷ്ണു (ചിത്രം: ഏക് ദിന്‍)
പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍
സംവിധാനം: സീനത്ത് (ചിത്രം രണ്ടാം നാള്‍)
ജിനോയ് ജെബിറ്റ് (ചിത്രം: കോഴിപ്പോര്)
ഗാനരചന: ബി.ടി.അനില്‍കുമാര്‍ (ചിത്രം ലെയ്ക)
സോദ്ദേശ്യചിത്രം: സമീര്‍ (സംവിധാനം റഷീദ് പാറയ്ക്കല്‍)
ആര്‍ട്ടിക്കിള്‍ 21 (സംവിധാനം: ലെനിന്‍ എല്‍.യു)
ഖോ ഖോ (സംവിധാനം; രാഹുല്‍ റിജി നായര്‍)

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Prithviraj and Biju Menon Best Actor, Surabhi Lakshmi Best Actress, Best Picture ‘Great Indian Kitchen’; Film Critics Award announced