Entertainment news
ഗോള്‍ഡ് ഓണത്തിനെത്തും; ഉറപ്പിച്ച് അല്‍ഫോണ്‍സ് പുത്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 10, 05:29 pm
Wednesday, 10th August 2022, 10:59 pm

പൃഥ്വിരാജ്, നയന്‍താര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗോള്‍ഡ് ഓണത്തിന് റിലീസ് ചെയ്യും. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. ‘ഗോള്‍ഡ് ഓണത്തിന് ഉരുകും’ എന്നാണ് അല്‍ഫോണ്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ്

മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യു ഇടവേള ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഗോള്‍ഡ് ഒരു പുതുമയും ഇല്ലാത്ത ചിത്രമാണെന്നും യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും ഈ വഴി വരരുതെന്നും സിനിമയുടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ മുമ്പ് പറഞ്ഞിരുന്നു.

പ്രേമം കഴിഞ്ഞുള്ള നീണ്ട ഇടവേളക്കുശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ ഗോള്‍ഡുമായി എത്തുന്നത്. പൃഥ്വിരാജ് -നയന്‍താര-അല്‍ഫോണ്‍സ് കോംബോയില്‍ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോള്‍ഡ്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോനും, ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ഗോള്‍ഡിന്റെ നിര്‍മാണം. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാപ്പയാണ് ഷൂട്ടിങ് പുരോഗമിക്കുന്ന പൃഥ്വിരാജ് ചിത്രം. ഗോള്‍ഡിന് മുമ്പായി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം തീര്‍പ്പ് ഓഗസ്റ്റ് 25ന് റിലീസ് ചെയ്യും.

ഷാരൂഖ് ഖാന്‍ നായകനാവുന്ന ജവാനാണ് നയന്‍താരയുടെ പുതിയ ചിത്രം. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥ ആയിട്ടാണ് നയന്‍താര എത്തുന്നത്.

Content Highlight: Prithviraj Alphonse Puthren Movie Gold relasing on onam