| Monday, 27th June 2022, 9:34 am

മമ്മൂക്ക വരുമ്പോൾ എങ്ങനെയാണ് ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാതെ ഇരിക്കാൻ കഴിയുന്നത്; ബറോസ് പൂജ ചടങ്ങിലെ ആ വീഡിയോയെ കുറിച്ച് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കടുവ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ചിത്രത്തിന്റെ റിലീസിനുവേണ്ടി കാത്തിരിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സിനിമ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവക്കുണ്ട്.

നേരത്തെ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജ ചടങ്ങിൽ മമ്മൂട്ടി വേദിയിലേക്ക് വരുമ്പോൾ പൃഥ്വിരാജ് എഴുന്നേറ്റ് നിൽക്കുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ കടുവയുടെ പ്രോമോഷന്റെ ഭാഗമായി ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ ആ വീഡിയോയെ പറ്റി പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.

അത് സ്വാഭാവികമായി സംഭവിച്ചു പോയ ഒന്നാണെന്നും, മമ്മൂക്ക വരുമ്പോൾ എങ്ങനെയാണ് ഇരുന്ന ഇടത്ത് നിന്ന് എഴുന്നേൽക്കാതെ ഇരിക്കാൻ സാധിക്കുന്നത് എന്നുമാണ് പൃഥ്വിരാജ് പറയുന്നത്.

” ബറോസ് പൂജ ചടങ്ങിൽ ആയിരുന്നു അത് നടന്നത്. ഞാൻ അവിടെ ഇരിക്കുമ്പോൾ മമ്മൂട്ടി സാർ അവിടേക്ക് വന്നു. നോക്കു, മമ്മൂട്ടി സാർ അങ്ങോട്ട് വരുമ്പോൾ എനിക്ക് എങ്ങനെയാണ് അവിടെ ഇരിക്കാൻ കഴിയുന്നത്. നാളെ ഒരു സമയത്ത് ഞാൻ ഇരിക്കുന്ന ഇടത്തേക്ക് കമൽ സാർ വന്നാലും എനിക്ക് ഇരിക്കാൻ കഴിയില്ലലോ. ഇതൊന്നും അവരെ ബഹുമാനിക്കണം എന്ന് കരുതി മനപൂർവ്വം ചെയ്യന്നതല്ല. ഉള്ളിൽ നിന്നും വരുന്നതാണ് കാരണം നമ്മുക്ക് അറിയാം ഇവരൊക്കെ നമ്മളെ എത്ര മാത്രമാണ് സ്വാധീനിച്ചിരിക്കുന്നതെന്ന്.”; പൃഥ്വിരാജ് പറഞ്ഞു.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്സ് എന്നിവയുടെ ബാനറില് ലിസ്റ്റിന് സ്റ്റീഫനും സുപ്രിയ മേനോനും ചേര്ന്നാണ് കടുവ നിര്മിക്കുന്നത്. ലുസിഫെറിന് ശേഷം വിവേക് ഒബ്റോയ് വില്ലൻ വേഷത്തിൽ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്.

Content Highlight: Prithviraj about viral video in Baros pooja function

We use cookies to give you the best possible experience. Learn more