| Friday, 12th August 2022, 11:53 pm

ടൊവിനോ അസ്സലായി ചെയ്തിട്ടുണ്ട്, തല്ലുമാല സുപ്പര്‍ ഹിറ്റ് ആയിരിക്കും: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. നിരവധി പ്രേക്ഷകരാണ് ചിത്രത്തെ പറ്റി നല്ല അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പറയുകയാണ് പൃഥ്വിരാജ്. കഴിഞ്ഞ ദിവസം താന്‍ അഭിനയിച്ച ജന ഗണ മനയുടെ സക്സസ് മീറ്റ് വേദിയിലാണ് പൃഥ്വി തല്ലുമാലയെ കുറിച്ചും ടൊവിനോയുടെ പ്രകടനത്തെ കുറിച്ചും പൃഥി പറഞ്ഞത്.

ചിത്രത്തിലെ ചില രംഗങ്ങള്‍ കുറച്ച് നാളുകള്‍ക് മുമ്പ് തന്നെ കണ്ടിരുന്നുവെന്നും തനിക്ക് തോന്നുന്നത് ചിത്രം സൂപ്പര്‍ ഹിറ്റ് ആവുമെന്ന് തന്നെയാണെന്നും പൃഥി പറയുന്നു.

‘അവന്‍ കുറെ കഷ്ടപ്പെട്ടിട്ടുണ്ട്, അവന്‍ ഇഷ്ടമല്ലാത്ത കുറെ കാര്യങ്ങള്‍ സിനിമയില്‍ ചെയ്തിട്ടുണ്ട്. ഞാന്‍ കണ്ടത് വെച്ച് സിനിമ സൂപ്പര്‍ ഹിറ്റ് ആവുമെന്ന് തന്നെയാണ് തോന്നുന്നത്,’ പൃഥി പറയുന്നു.

ഇതേ പരിപാടിയില്‍ തന്നെ മോഹന്‍ലാലിനെ കാണാന്‍ പോകണം എന്നും അതുകൊണ്ട് നേരത്തെ ഇറങ്ങുകയാണെന്നും പൃഥി പറയുന്നുണ്ട്. താന്‍ അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന എമ്പുരാന്റെ കാര്യങ്ങള്‍ സംസാരിക്കാനാണ് മോഹന്‍ലാലിനെ കാണാന്‍ പോകുന്നത് എന്നാണ് പൃഥി പറഞ്ഞത്.


ഖാലിദ് റഹ്മാന്റെ സംവിധാനത്തിലാണ് തല്ലുമാല ഒരുങ്ങിയിരിക്കുന്നത്. മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ചെമ്പന്‍ വിനോദ് ജോസ്, ലുക്മാന്‍ അവറാന്‍, അദ്രി ജോയ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്.
ഗാനരചന മുഹ്സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍ നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി, ഡിസൈന്‍ ഓള്‍ഡ്മോങ്ക്.

Content Highlight: Prithviraj about Tovino thomas’s Thallumaala
We use cookies to give you the best possible experience. Learn more